കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരസംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം... ഡബ്ല്യുസിസി ആര്‍ക്കും എതിരല്ലെന്ന് പത്മപ്രിയ

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണവുമായി നടി പത്മപ്രിയ. ഈ വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് പത്മപ്രിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തര്‍ക്കം തുടര്‍ന്ന് പോകുന്നത് മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്നാണ് പത്മപ്രിയ പറയുന്നത്. നേരത്തെ മോഹന്‍ലാല്‍ ദിലീപ് വിഷയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ആദ്യം രംഗത്ത് വന്നത് പത്മപ്രിയയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും നടി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസി അടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കിയത്. രാജിക്കത്ത് നടിമാര്‍ ഇമെയില്‍ വഴിയാണ് അയച്ചതെന്നും എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ഇത് കിട്ടിയില്ലെന്ന് ഇപ്പോള്‍ പറയുന്നതെന്ന് അറിയില്ലെന്നും പത്മപ്രിയ പറഞ്ഞിരുന്നു. അതേസമയം ഈ വിവാദം തുടര്‍ന്ന് കൊണ്ടുപോകാന്‍ ഡബ്ല്യുസിസിക്ക് താല്‍പര്യമില്ല എന്ന് തെളിയിക്കുന്നതാണ്.

തര്‍ക്കം പരിഹരിക്കുന്നതാണ് നല്ലത്

തര്‍ക്കം പരിഹരിക്കുന്നതാണ് നല്ലത്

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാണ് നല്ലത്. തര്‍ക്കം നീളുന്നത് സിനിമയ്ക്ക് ഗുണം ചെയ്യില്ല. ഡബ്ല്യുസിസി ലിംഗവിവേചനത്തിനെതിരെയും തുല്യനീതി തേടിയുള്ളതുമായ പോരാട്ടമാണ് നടത്തുന്നത്. അമ്മയ്ക്ക് എതിരാണ് വനിതാ കൂട്ടായ്മ എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാവണമെന്നും പത്മപ്രിയ പറഞ്ഞു.

കമലിന്റെ പിന്തുണയ്ക്ക് നന്ദി

കമലിന്റെ പിന്തുണയ്ക്ക് നന്ദി

ഡബ്ല്യുസിസിയുടെ നിലപാടുകളെ കമല്‍ഹാസന്‍ പിന്തുണച്ചില്‍ നന്ദിയും സന്തോഷവുമുണ്ട്. അതിനര്‍ത്ഥം കമല്‍ഹാസന്‍ അമ്മയ്‌ക്കെതിരാണ് എന്നല്ല. അതേസമയം ഒറ്റനോട്ടത്തില്‍ അമ്മയും ഡബ്ല്യുസിസിയുമായി ഭിന്നതയുണ്ടെന്ന് തോന്നുമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നും പത്മപ്രിയ പറഞ്ഞു. ലിംഗപരമായ വിവേചനമുള്ളിടത്ത് അത് തിരുത്തി മുന്നോട്ടുപോകാനാണ് വനിതാ കൂട്ടായ്മ ആവശ്യപ്പെടുന്നത്. ഇത് മനസിലാക്കാന്‍ താരസംഘടന തയ്യാറാവണമെന്നും പത്മപ്രിയ വ്യക്തമാക്കി.

കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കുന്നു

കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കുന്നു

നടന്‍ പ്രകാശ് ബാരെയും അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കുന്നതിന് പകരം കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കാന്‍ ശ്രമിക്കുകയാണ് അമ്മയെന്ന് പ്രകാശ് ബാരെ പറഞ്ഞു. നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബെംഗളൂരുവില്‍ സിനിമാ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നടിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും. അതേസമയം അമ്മയുടെ നിലപാട് സമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്നും ബാരെ വ്യക്തമാക്കി.

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം

തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പാര്‍വതിയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ട് പോവാനുള്ള സാധ്യതയുണ്ടാവണം. എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഒരു വര്‍ഷം മുമ്പ് നടന്നത്. ആ സംഭവത്തിന്റെ ഗൗരവം കുറയാതെ തന്നെ വേണം ചര്‍ച്ചയെന്നും പാര്‍വതി പറഞ്ഞു. മലയാളം സിനിമാ മേഖല മാറുമെന്ന് തനിക്കുറപ്പാണെന്നും പാര്‍വതി പറഞ്ഞു.

ഡബ്ല്യുസിസി ആരെയും അപമാനിക്കാനുള്ളതല്ല

ഡബ്ല്യുസിസി ആരെയും അപമാനിക്കാനുള്ളതല്ല

ഡബ്ല്യുസിസി എന്ന സംഘടന ആരെയും അപമാനിക്കാന്‍ ഉണ്ടാക്കിയത്. ഒരു സംഘടയെയോ വ്യക്തിയെയോ വിമര്‍ശിച്ച് അവര്‍ക്ക് പേരുദോഷം വരുത്താനല്ല ഇത് രൂപീകരിച്ച്. ഈ രംഗത്ത് കുറച്ച് പ്രശ്‌നങ്ങളുണ്ട്. അതിനെ എങ്ങനെ ഒരുമിച്ച് നേരിടാം എന്ന് ആലോചിക്കാനാണ്. ഡബ്ല്യുസിസിയിലെ അംഗങ്ങളുടെ മാത്രമല്ല, ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ജോലി സ്ഥലമാണ് സിനിമാ മേഖല. അതിന് കൊടുക്കേണ്ട ബഹുമാനവും അച്ചടക്കവും ഉള്‍പ്പെടെ ചര്‍ച്ചയാവണം. ജനം ഇതിനെ പല രീതിയില്‍ വ്യാഖ്യാനിക്കാം. പക്ഷേ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ഇതെല്ലാമെന്ന് പാര്‍വതി പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്തത് തെറ്റെന്ന് കമല്‍ഹാസന്‍, ഡബ്ല്യുസിസിയുടെ പോരാട്ടം ന്യായം, അവര്‍ക്ക് പിന്തുണദിലീപിനെ തിരിച്ചെടുത്തത് തെറ്റെന്ന് കമല്‍ഹാസന്‍, ഡബ്ല്യുസിസിയുടെ പോരാട്ടം ന്യായം, അവര്‍ക്ക് പിന്തുണ

ദിലീപിന്റെ കേസ് കോടതിയില്‍ തെളിയട്ടെ... ഇപ്പോഴത്തെ അന്വേഷണം ശരിയായ വഴിയിലെന്ന് സിദ്ദിഖ്ദിലീപിന്റെ കേസ് കോടതിയില്‍ തെളിയട്ടെ... ഇപ്പോഴത്തെ അന്വേഷണം ശരിയായ വഴിയിലെന്ന് സിദ്ദിഖ്

English summary
pathmapriya on amma issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X