Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ നടിക്ക് സംഭവിച്ചത് പോലുള്ള ക്രൂരത അനുഭവിച്ച നടികളുണ്ട്.. വെളിപ്പെടുത്തലുമായി പത്മപ്രിയ

കോഴിക്കോട്: കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തോട് കൂടിയാണ് സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനം അടക്കമുള്ള ചൂഷണങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായത്. ആക്രമണത്തിന് ഇരയായ നടി മറഞ്ഞിരിക്കാതെ മുന്നോട്ട് വന്നത് തന്നെ തുറന്ന് പറച്ചിലുകള്‍ക്ക് പലര്‍ക്കും പ്രചോദനമായി. മലയാള സിനിമ എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്നത് മറ നീക്കി പുറത്തേക്ക് വന്നു. മലയാളത്തില്‍ നടിമാര്‍ നേരിടുന്ന പീഡനം എത്രമാത്രമെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി പത്മപ്രിയ. ഈ തുറന്ന് പറച്ചിലുകള്‍ നടുക്കുന്നതാണ്.

കാസ്റ്റിംഗ് കൗച്ച് പതിവ്

കാസ്റ്റിംഗ് കൗച്ച് പതിവ്

ബോളിവുഡില്‍ അടക്കം സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് പതിവ് സംഭവമാണ്. അവസരം ലഭിക്കാന്‍ വേണ്ടി നടിമാര്‍ കിടക്ക പങ്കിടേണ്ടി വരുന്ന അവസ്ഥ. ഇക്കാര്യത്തില്‍ മലയാള സിനിമാ ലോകവും പിറകിലല്ലെന്ന് പത്മപ്രിയ പറയുന്നു.

നടിക്ക് സംഭവിച്ചത് തന്നെ

നടിക്ക് സംഭവിച്ചത് തന്നെ

മലയാള സിനിമയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ തുറന്നടിച്ചിരിക്കുന്നത്. കൊച്ചിയിലെ നടിക്ക് സംഭവിച്ചതിന് സമാനമായ അനുഭവങ്ങള്‍ അതിജീവിച്ചവരുണ്ട്.

ഭയം മൂലം പുറത്ത് പറയാറില്ല

ഭയം മൂലം പുറത്ത് പറയാറില്ല

ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍ ചിലര്‍ ഭയം മൂലം പുറത്ത് പറയാറില്ലെന്ന് പത്മപ്രിയ പറയുന്നു. ചിലരാകട്ടെ അവസരം നഷ്ടമാകുമെന്ന് ഭയന്ന് എല്ലാം സഹിക്കുകയും ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കി.

അവസരം നഷ്ടപ്പെടുമെന്ന് ഭയം

അവസരം നഷ്ടപ്പെടുമെന്ന് ഭയം

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ഒപ്പം കിടക്ക പങ്കിടേണ്ടി വരുന്ന നടിമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ സിനിമയിലെ അവസരം നഷ്ടപ്പെടുമെന്ന് പേടിക്കുന്നവര്‍ സമ്മതിക്കുന്നു.

നടി മാത്രമെങ്ങനെ മോശമാകും

നടി മാത്രമെങ്ങനെ മോശമാകും

എന്നാലിത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്തവര്‍ക്ക് അവസരം നഷ്ടമാകുന്നുവെന്നും പത്മപ്രിയ പറയുന്നു. ഇത്തരം സംഭവങ്ങളില്‍ നടി മാത്രം എങ്ങനെയാണ് മോശക്കാരി ആവുന്നതെന്നും പത്മപ്രിയ ചോദിക്കുന്നു.

വിശ്വസിച്ച് പോയാലും ചൂഷണം

വിശ്വസിച്ച് പോയാലും ചൂഷണം

കിടക്ക പങ്കിടാന്‍ നടിമാരെ വിളിക്കുന്നവരും മോശക്കാരല്ലേ എന്നും പത്മപ്രിയ ചോദ്യമുന്നയിക്കുന്നു. ഒപ്പമുള്ളവരെ വിശ്വസിച്ചാണ് നടിമാര്‍ അഭിനയിക്കാന്‍ പോകുന്നത്. പക്ഷേ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ടെന്ന് നടി പറയുന്നു.

പുതുമുഖ നടിമാർ അല്ല

പുതുമുഖ നടിമാർ അല്ല

സിനിമയില്‍ അവസരം തേടിയെത്തുന്ന പുതുമുഖ നടിമാരാണ് ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നത് എന്ന് കരുതരുതെന്നും പത്മപ്രിയ ചൂണ്ടിക്കാണിക്കുന്നു. പേരും പ്രശസ്തിയുമുള്ള പ്രമുഖ നടിമാരും ഇത്തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്.

സിനിമയിൽ ഉറച്ച് നിൽക്കാൻ

സിനിമയിൽ ഉറച്ച് നിൽക്കാൻ

മുന്‍നിര നടിമാര്‍ക്ക് സിനിമയില്‍ സ്ഥിര പ്രതിഷ്ഠ നേടണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നാലും സ്ഥിരമായി നിലനില്‍പ്പുണ്ടാകുമെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടോ എന്ന് നടി ചോദിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വഴങ്ങിക്കൊടുക്കല്‍ തുടരുമെന്ന് പുരുഷന്മാര്‍ വിചാരിക്കും.

പുതിയവർ അതിന് തയ്യാറല്ല

പുതിയവർ അതിന് തയ്യാറല്ല

അതേസമയം പുതിയ തലമുറയിലെ നടിമാര്‍ ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറല്ലെന്നും പത്മപ്രിയ പറയുന്നു. ചില നടിമാര്‍ പീഡനത്തിന് ഇരയാകുന്നുണ്ടെങ്കിലും അത് മാനഭംഗത്തിന്റെ പരിധിയില്‍ വരുന്നത് അല്ലെന്നും നടി വ്യക്തമാക്കുന്നു.

നിതംബത്തിൽ ഉരസും.. അശ്ലീലം പറയും

നിതംബത്തിൽ ഉരസും.. അശ്ലീലം പറയും

ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. ചിലര്‍ തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലരാകട്ടെ മോശം മെസേജുകള്‍ അയക്കും.

പ്രതികരിച്ചിട്ടും കാര്യമില്ല

പ്രതികരിച്ചിട്ടും കാര്യമില്ല

ഇതൊക്കെ സിനിമാ രംഗത്ത് സ്ഥിരമായി നടക്കുന്നതാണ് എന്നും പത്മപ്രിയ പറയുന്നു. ഇത്തരക്കാരോട് പ്രതികരിച്ചാല്‍ ഒരു സോറി പറയും. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും പത്മപ്രിയ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+