ദിലീപിനെ പുറത്താക്കാൻ മണിക്കൂറുകൾ.. തിരിച്ചെടുക്കാൻ വെറും മിനിറ്റുകൾ.. തുറന്നടിച്ച് പത്മപ്രിയ
കൊച്ചി: ദിലീപിനെ തന്ത്രപൂര്‍വ്വം അമ്മയിലേക്ക് തിരിച്ചെടുത്തപ്പോള്‍ അതിത്ര വലിയ കോളിളക്കവും തിരിച്ചടിയുമുണ്ടാക്കുമെന്ന് താരസംഘടനാ നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. വിമന്‍ ഇന്‍ സിനിമ കല്ക്ടീവ് പ്രതിഷേധിച്ചാലും ഭൂരിപക്ഷം തങ്ങള്‍ക്കൊപ്പമായതില്‍ എതിര്‍പ്പ് രണ്ട് ദിവസം കൊണ്ട് ഇല്ലാതാകുമെന്ന് അവര്‍ കരുതി.
എന്നാല്‍ പൊതുജനവും സാംസ്ക്കാരിക രംഗവും രാഷ്ട്രീയ നേതൃത്വവും നടിമാര്‍ക്കൊപ്പം നിന്നതോടെ അമ്മയ്ക്ക് അപകടം മണത്തു. ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ നടക്കുന്നു. അതിനിടെ അമ്മയ്ക്ക് എതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പത്മപ്രിയ.

രണ്ട് പേരുടെ മാത്രം പ്രശ്നമല്ല
ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അമ്മയ്ക്കെതിരെ നടി പത്മപ്രിയ രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനെ തിരിച്ച് എടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രതിസന്ധി ആക്രമിക്കപ്പെട്ട നടിയേയോ പ്രതിസ്ഥാനത്ത് ഉള്ള നടനെയോ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് പത്മപ്രിയ പറയുന്നു. അത് അമ്മയിലെ അംഗമായ ഓരോ സ്ത്രീയേയും ബാധിക്കുന്നതാണ്.

അനുകൂല നടപടി പ്രതീക്ഷിക്കുന്നു
ഈ വിഷയത്തില്‍ തങ്ങളുടെ ആശങ്ക അമ്മയെ അറിയിച്ചിട്ടുണ്ട്. അനുകൂലമായ ഒരു നടപടി തന്നെയാണ് അമ്മയുടെ ഭാഗത്ത് നിന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു. പുറത്താക്കപ്പെട്ട നടന് മാത്രമല്ല, ആക്രമണത്തെ അതിജീവിച്ച നടിയും അമ്മ എന്ന സംഘടനയുടെ ഭാഗമാണ്. രണ്ട് പേരെയും അമ്മ ഒരുപോലെയാണ് കാണേണ്ടതെന്നും പത്മപ്രിയ പറയുന്നു.

നാളെ തനിക്ക് പ്രശ്നം വന്നാൽ
ഈ പ്രശ്നം രണ്ട് പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. നാളെ തനിക്ക് ഒരു പ്രശ്നം വന്നാല്‍ അമ്മ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും പത്മപ്രിയ പറഞ്ഞു. എന്തുകൊണ്ട് അമ്മ യോഗത്തില്‍ നടിമാര്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞില്ല എന്ന് ചോദിക്കുന്നവര്‍ക്കും പത്മപ്രിയ മറുപടി നല്‍കുന്നുണ്ട്.

തങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല
നടിക്കൊപ്പം നില്ക്കുക എന്നത് തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് കരുതുന്നവരാണ് എന്തുകൊണ്ട് അമ്മ യോഗത്തില്‍ പങ്കെടുത്തില്ല എന്നതടക്കമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നാണ് പത്മപ്രിയ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനെ പുറത്താക്കുന്ന തീരുമാനമെടുക്കാന്‍ അമ്മയ്ക്ക് വേണ്ടി വന്നത് മണിക്കൂറുകളാണ് എന്നതും പത്മപ്രിയ ചൂണ്ടിക്കാട്ടുന്നു.

തിരിച്ചെടുക്കാൻ മിനിറ്റുകൾ
എന്നാല്‍ ഇപ്പോഴും പ്രതിയായ നടനെ തിരിച്ച് സംഘടനയിലേക്ക് എടുക്കുക എന്ന തീരുമാനത്തിലെത്താന്‍ മിനുറ്റുകളേ ആവശ്യം വന്നുള്ളൂ എന്ന വസ്തുത തന്നെ ഞെട്ടിച്ചുവെന്ന് പത്മപ്രിയ പറയുന്നു. താന്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗമായിരിക്കുമ്പോള്‍ തന്നെ അമ്മയിലും അംഗമാണ്. അമ്മയ്ക്ക് കത്ത് നല്‍കിയവരുടെ കൂട്ടത്തില്‍ പത്മപ്രിയയും ഉണ്ട്.

ആ തീരുമാനം വ്യക്തിപരം
അംഗങ്ങളെ ഒരുപോലെ കാണാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അമ്മ തയ്യാറാവണമെന്നും പത്മപ്രിയ ആവശ്യപ്പെടുന്നു. അമ്മയ്ക്ക് തങ്ങള്‍ നല്കിയ കത്തില്‍ അനുകൂലമായ തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് അമ്മയ്ക്ക് സമയം നല്‍കണം. കത്തില്‍ ഒപ്പിടുക എന്നത് തങ്ങളുടെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും പത്മപ്രിയ പറയുന്നു.
Recommended Video


മുട്ടുമടക്കി അമ്മ
പത്മപ്രിയയെ കൂടാതെ അമ്മയിൽ തുടരുന്ന ഡബ്ല്യൂസിസി താരങ്ങളായ പാർവ്വതിയും രേവതിയുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ദിലീപിനെ തിരിച്ച് എടുത്തതിലുള്ള പ്രതിഷേധം അറിയിക്കുന്ന കത്തിൽ വിഷയം അമ്മ വീണ്ടും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെടുന്നു. നടിമാർ നൽകിയ കത്ത് ചർച്ച ചെയ്യുമെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടനിലുള്ള അമ്മ പ്രസിഡണ്ട് മോഹൻലാൽ തിരിച്ച് എത്തിയ ശേഷമാവും വിഷയം ചർച്ച ചെയ്യുക.
-
'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു











Click it and Unblock the Notifications