മറ്റൊരു നടിക്ക് നേരെയും പീഡനശ്രമം..!! അതും ഡ്രൈവര്‍ തന്നെ...!! പത്മപ്രിയയുടെ വെളിപ്പെടുത്തല്‍ !!
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള നടിമാര്‍ക്ക് നേരിടേണ്ടി വന്ന അപമാനങ്ങളുടെ നിരവധി കഥകള്‍ പുറത്ത് വന്നു. സിനിമാ ലോകത്തെ അറിയാക്കഥകള്‍ പലതും പൊതുജനവും അറിഞ്ഞു തുടങ്ങി.
Read Also: നടിയെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പലരുടെയും കയ്യില്‍..!! ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി..!!
Read Also: നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്..!!നടിയെ ഉപദ്രവിച്ചത് പൾസർ സുനി മാത്രം !!
സിനിമയിലെ മറ്റൊരു നടിക്കും ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പത്മപ്രിയ വെളിപ്പെടുത്തുന്നത്. ദുരവസ്ഥയുണ്ടായ നടിയുടെ പേര് പത്മപ്രിയ വെളിപ്പെടുത്തിയില്ല. സംഭവം ഇങ്ങനെയാണ്.

മുന്‍പൊരിക്കല്‍ ഒരു നടിക്ക് ഡ്രൈവറില്‍ നിന്നും വളരെ മോശം അനുഭവം ഉണ്ടായി. നടിയെ ഡ്രൈവര്‍ കടന്നു പിടിക്കുകയാണ് ഉണ്ടായത്. ഇയാള്‍ക്കെതിരെ നടി പരാതിപ്പെട്ടു.

ഡ്രൈവറെക്കുറിച്ച് പരാതിയുമായി സംവിധായകന്റെ അടുത്താണ് നടി ആദ്യം ചെന്നത്. പ്രശസ്തനായ സംവിധായകനായിരുന്നു അയാള്‍. പക്ഷേ പരാതി പറഞ്ഞപ്പോള്‍ ലഭിച്ചത് അപ്രതീക്ഷിതമായ മറുപടി ആയിരുന്നു.

പ്രശ്നം ഉണ്ടാക്കരുത് എന്നായിരുന്നു സംവിധായകന്‍ നടിക്ക് നല്‍കിയ നിര്‍ദേശം. ആ സംഭവം സിനിമയെ പ്രതികൂലമായി ബാധിക്കരുത് എന്നതുകൊണ്ട് നടി സംവിധായകന്റെ നിര്‍ദേശത്തിന് വഴങ്ങി.

ആ പ്രശ്‌നം അങ്ങനെ ഒതുക്കിത്തീര്‍ത്തു. പുറത്താരും അറിഞ്ഞില്ല. പക്ഷേ ഏറ്റവും ഭീകരമായ കാര്യം നടിയെ ഉപദ്രവിച്ച അതേ ഡ്രൈവര്‍ തന്നെയാണ് പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടി ഓടിച്ചത് എന്നുള്ളതാണ്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രതികരണം വികാരപരം മാത്രമാണെന്നും പത്മപ്രിയ പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ ഇ മെയില്‍ വഴി അയയ്ക്കുന്ന പ്രതികരണങ്ങള്‍ വികാരപരം മാത്രമാണ്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്തിന് വലിയൊരു ശതമാനം വരുമാനമുണ്ടാക്കി നല്‍കുന്ന വ്യവസായമാണ് സിനിമയെന്നും നടി പറഞ്ഞു.

എന്നിട്ടു പോലും ആ മേഖലയിലെ ഒരു സ്ത്രീയ്ക്ക് ഇത്തരമൊരു ദുരനുഭവം സംഭവിച്ചിട്ടും സ്വന്തം സംഘടനയില്‍ നിന്നും അവര്‍ക്ക് എന്ത് പിന്തുണയാണ് ലഭിച്ചതെന്നും പത്മപ്രിയ ചോദിക്കുന്നു.

അടുത്തിടെ അഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തനിക്കുണ്ടായ അനുഭവവും നടി പങ്കുവെയ്ക്കുന്നു. സെയ്ഫ് അലി ഖാന്‍ നായകനായ ഷെഫ് എന്ന ചിത്രത്തിലാണ് പത്മപ്രിയ അഭിനയിച്ചത്.

സ്ത്രീകള്‍ക്കും പുരുഷന്മാരും തുല്യപ്രാധാന്യമുള്ള സെറ്റായിരുന്നു അതെന്ന് പത്മപ്രിയ പറയുന്നു. അവിടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും പത്മപ്രിയ വെളിപ്പെടുത്തുന്നു.

ഷൂട്ടിംഗ് സെറ്റുകളില്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന സ്ഥിരം പ്രശ്‌നങ്ങളായ ടോയ്‌ലറ്റ്, ഡ്രസ്‌റൂം, വാഷ്‌റൂം എന്നീ പ്രശ്‌നങ്ങളൊന്നും തനിക്ക് ബോളിവുഡില്‍ നേരിടേണ്ടി വന്നിട്ടില്ല. അന്നുണ്ടായ സന്തോഷവും കരുത്തും വേറെ തന്നെയെന്നും നടി പ്രതികരിച്ചു.












Click it and Unblock the Notifications