കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മശ്രീ: സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും തഴയപ്പെട്ടവരില്‍ സായിറാം ഗോപാലകൃഷ്ണഭട്ടും

Google Oneindia Malayalam News

കാസര്‍കോട്: പത്മശ്രീ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ലിസ്റ്റ് സമര്‍പ്പിച്ചിട്ടും തഴയപ്പെട്ടവരില്‍ പാവങ്ങളുടെ തോഴന്‍ സായിറാം ഗോപാലകൃഷ്ണഭട്ടും. മന്ത്രി എകെ ബാലന്‍ കണ്‍വീനറായുള്ള സംസ്ഥാനതല മന്ത്രിതല സമിതി 42 പേരുടെ ലിസ്റ്റാണ് പത്മപുരസ്‌കാരങ്ങള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്ത ഒഴികെ ബാക്കിയുള്ള 41 പേരേയും കേന്ദ്രസര്‍ക്കാര്‍ തഴയുകയായിരുന്നു.

sairam bhatt

പത്മപുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ കാസര്‍കോട് ജില്ലക്കാരനായ സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ പേരുമുണ്ടെന്ന് ഒക്‌ടോബറില്‍ കലക്ടറേറ്റില്‍ നടന്ന ലോക പാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. 300ഓളം പാവങ്ങള്‍ക്ക് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ വീട് നിര്‍മ്മിച്ചുനല്‍കിയ സായിറാം ഗോപാലകൃഷ്ണഭട്ടിനെ പത്മശ്രീ പുരസ്‌കാരത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്ന് ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞപ്പോഴാണ്, ഇത് സര്‍ക്കാര്‍ നേരത്തെ തന്നെ ചെയ്തുകഴിഞ്ഞുവെന്നും ഇത്തരമൊരു ഉദാരമതിയും വിശാലമനസ്‌കനും അപൂര്‍വ്വമാണെന്നും അന്ന് മന്ത്രി പറഞ്ഞത്. പുരസ്‌കാരത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ സായിറാംഗോപാലകൃഷ്ണഭട്ടിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

മഞ്ചേശ്വരത്ത് തീവണ്ടിക്ക് മുന്നില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍... അപകടത്തിന് കാരണം?മഞ്ചേശ്വരത്ത് തീവണ്ടിക്ക് മുന്നില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍... അപകടത്തിന് കാരണം?

എന്നാല്‍ സര്‍ക്കാറിന്റെ ശുപാര്‍ശ പട്ടികയില്‍ നിന്ന് ഒരെണ്ണംപോലും പരിഗണിച്ചില്ല. ഡോഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന് പുരസ്‌കാരം നല്‍കിയത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിച്ചിട്ടല്ലെന്നും ബി.ജെ.പി വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

എംടി വാസുദേവന്‍നായരെ പത്മവിഭൂഷണും മമ്മൂട്ടി, മോഹന്‍ലാല്‍, സുഗതകുമാരി, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരെ പത്മഭൂഷണും നല്‍കി ആദരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, നെടുമുടി വേണു അടക്കമുള്ളവരെയാണ് പത്മശ്രീ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരുന്നത്.

English summary
Pathmasree was denied for Sairam Bhatt also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X