മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് തന്റെ സന്ദർശന ലക്ഷ്യം: പാത്രിയാർക്കീസ് ബാവ
നെടുമ്പാശേരി: മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് തന്റെ സന്ദർശന ലക്ഷ്യമെന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയാർക്കീസ് ബാവ. തന്റെ രണ്ടാം ശ്ലൈഹിക സന്ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് ബാവ ഇക്കാര്യം പറഞ്ഞത്. ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് ആരാധന നടത്തുന്നതിന് ഇവിടെ എല്ലാവർക്കും അവകാശമുണ്ടെന്നും ബാവ പറഞ്ഞു. രാജ്യത്തെ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകളിൽ ഭാവ ശുഭപ്രതീക്ഷ അറിയിച്ചു.
ഇന്നലെ രാവിലെ ഒൻപതിന് കൊച്ചിയിലെത്തിയ പാത്രിയർക്കീസ് ബാവക്ക് വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിച്ചു. വൈദികരുടെയും വിശ്വാസികളുടെയും വലിയ സംഘം പരിശുദ്ധ ബാവായെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ നിയമസഭ സ്പീക്കർ പി.പി. തങ്കച്ചൻ, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, അൻവർ സാദത്ത്, മുൻ മന്ത്രി ടി.യു. കുരുവിള, തമ്പു ജോർജ് തുകലൻ, ജോർജ് മാത്യു തുടങ്ങിയവർ ബാവയെ സ്വീകരിക്കാൻ എത്തിയിരുന്നു. ബാവ സഭാ നേതാക്കൾക്ക് പുറമെ മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെയും സന്ദർശിക്കാനാണ് എത്തിയത്. ഡെമാസ്കസിൽ നിന്നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications