കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് തന്‍റെ സന്ദർശന ലക്ഷ്യം: പാത്രിയാർക്കീസ് ബാവ

  • By Desk
Google Oneindia Malayalam News

നെ​ടു​മ്പാ​ശേ​രി: മ​ല​ങ്ക​ര സ​ഭ​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ത​ന്റെ സ​ന്ദ​ർ​ശ​ന ല​ക്ഷ്യ​മെ​ന്ന് ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തി​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ. ത​ന്‍റെ ര​ണ്ടാം ശ്ലൈ​ഹി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബാ​വ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഓ​രോ​രു​ത്ത​രു​ടെ​യും വി​ശ്വാ​സ​മ​നു​സ​രി​ച്ച് ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഇ​വി​ടെ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും ബാ​വ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളി​ൽ ഭാ​വ ശു​ഭ​പ്ര​തീ​ക്ഷ അ​റി​യി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് കൊ​ച്ചി​യി​ലെ​ത്തി​യ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​യി​ലെ മെ​ത്രാ​പ്പൊ​ലീ​ത്ത​മാ​രും രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വൈ​ദി​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും വ​ലി​യ സം​ഘം പ​രി​ശു​ദ്ധ ബാ​വാ​യെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

church

ഏ​ലി​യാ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സി​ന​ഡ് സെ​ക്ര​ട്ട​റി ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ്, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​പി. ത​ങ്ക​ച്ച​ൻ, എം​എ​ൽ​എ​മാ​രാ​യ വി.​പി. സ​ജീ​ന്ദ്ര​ൻ, അ​നൂ​പ് ജേ​ക്ക​ബ്, അ​ൻ​വ​ർ സാ​ദ​ത്ത്, മു​ൻ മ​ന്ത്രി ടി.​യു. കു​രു​വി​ള, ത​മ്പു ജോ​ർ​ജ് തു​ക​ല​ൻ, ജോ​ർ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ ബാ​വ​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ബാ​വ സ​ഭാ നേ​താ​ക്ക​ൾ​ക്ക് പു​റ​മെ മു​ഖ്യ​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും സ​ന്ദ​ർ​ശി​ക്കാ​നാ​ണ് എ​ത്തി​യ​ത്. ഡെ​മാ​സ്ക​സി​ൽ നി​ന്നാ​ണ് ഇ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

English summary
Pathriarkees Bava about his visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X