കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഇന്ന് മടങ്ങും; പ്രമുഖര്‍ ബാവയെ സന്ദര്‍ശിച്ചു, അനുമതി ലഭിച്ചിട്ടും പ്രധാനമന്ത്രിയെ കാണാതെ മടക്കം

  • By Desk
Google Oneindia Malayalam News

കൊച്ചി: മൂന്നുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ന് ദമാസ്‌കസിലേക്കു മടങ്ങും. ഇന്നലെ നിരവധി രാഷ്ട്രീയ സാമുദായിക പ്രമുഖര്‍ പരിശുദ്ധ ബാവയെ സന്ദര്‍ശിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കെ.സി.ബി.സി. എക്യൂമെനിക്കല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, എബ്രഹാം മാര്‍ യൂലിയോസ്, യൂയാക്കീം മാര്‍ കൂറിലോസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പി.സി. തോമസ് തുടങ്ങിയവര്‍ ബാവയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉച്ചയ്ക്കു മലേക്കുരിശ് ദയറായില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം വ്യത്യസ്ത ദിവസങ്ങളിലായാണു ലഭിച്ചത്. ഇന്നലെ വൈകിട്ട് 5.30 മുതല്‍ 6.30 വരെയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമയം. നാളെയാണു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍

പെന്തക്കോസ്തി പെരുന്നാള്‍ അടുത്ത ഞായറാഴ്ചയായതിനാല്‍ പാത്രിയര്‍ക്കാ അരമനയില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായതിനാലാണു ബാവ മടങ്ങുന്നതെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു. പെന്തക്കോസ്തിയോടനുബന്ധിച്ച് പ്രാദേശിക സുന്നഹദോസും മെത്രാന്മാരുടെ ധ്യാനവും പതിവാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മറ്റൊരു ദിവസം നിശ്ചയിക്കാന്‍ പാത്രിയര്‍ക്കീസ് ബാവ സഭാനേതൃത്വത്തെ ചുമതലപ്പെടുത്തി.

news

കൂടിക്കാഴ്ച അനുവദിച്ച പ്രധാനമന്ത്രിക്കു നന്ദി അറിയിച്ചതോടൊപ്പം മറ്റൊരു അവസരത്തിലേക്കു മാറ്റണമെന്നു അഭ്യര്‍ഥിച്ചതായും സഭാവൃത്തങ്ങള്‍ അറിയിച്ചു. ഈവര്‍ഷംതന്നെ സഭാസമാധാന തുടര്‍ ചര്‍ച്ചകള്‍ക്കായി എത്താനാണു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ആഗ്രഹിക്കുന്നത്. അപ്പോഴേക്കും ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള ചര്‍ച്ചയ്ക്കു തുടക്കമിടാന്‍ കഴിയുമെന്നാണു പാത്രിയര്‍ക്കേറ്റിന്റെ പ്രതീക്ഷ. തുടര്‍ചര്‍ച്ചകള്‍ക്കായി പാത്രിയര്‍ക്കീസ് ബാവ ഇനിയും കേരളത്തിലേക്കു വരണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഇന്ന് രാവിലെ 10.30 ന് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നു പുറപ്പെടുന്ന ബാവ ദുബായ് വഴി ബെയ്‌റൂട്ടിലെത്തും.

English summary
Pathriarkees Bava unable meet prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X