കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കൊവിഡ് മരണം, എറണാകുളത്ത് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു! ഉറവിടം കണ്ടെത്തിയിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ പികെ ബാലകൃഷ്ണന്‍ നായര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 79 വയസ്സായിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എന്ന് കണ്ടെത്തിയിട്ടില്ല. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു ബാലകൃഷ്ണന്‍ നായര്‍. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ആണ് മരണം സംഭവിച്ചത്. മരണത്തിന് ശേഷം നടത്തിയ പരിശോധയില്‍ ആണ് ഇദ്ദേഹത്തിന് കൊവിഡ് ഉളളതായി സ്ഥിരീകരിച്ചിരിക്കുന്നത്.

covid

Recommended Video

cmsvideo
Lockdown violation in Poonthura; people begins protest on streets | Oneindia Malayalam

ബാങ്കിലടക്കം ഇദ്ദേഹം സഞ്ചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വളയന്‍ ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക്കില്‍ ആയിരുന്നു ആദ്യം ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഈ ക്ലിനിക്ക് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ പ്രദേശമായ രായമംഗലം പഞ്ചായത്തില്‍ അധികൃതര്‍ അടിയന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതിനിടെ കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!

കള്ളന്‍ കപ്പലില്‍ തന്നെ; വി മുരളീധരൻ സംശയ നിഴലിലെന്ന് സിപിഎം! നയതന്ത്ര ബാഗേജല്ലെന്ന് പറഞ്ഞതെന്തിന്?കള്ളന്‍ കപ്പലില്‍ തന്നെ; വി മുരളീധരൻ സംശയ നിഴലിലെന്ന് സിപിഎം! നയതന്ത്ര ബാഗേജല്ലെന്ന് പറഞ്ഞതെന്തിന്?

English summary
patient who died yesterday at Ernakulam confirmed Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X