ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തിനെതിരെ പരാതി; പ്രേമചന്ദ്രനെതിരെ രോഗികളും കൂട്ടിരിപ്പുകാരും
കൊല്ലം: കൊല്ലത്തെ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെ രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പ്രതിഷേധം ശക്തമാവുന്നു.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെട്ടാണ് ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണത്തിനെതിരെ പരാതി നല്‍കിയത്. ഹൃദയസ്പര്‍ശം എന്ന പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പൊതിച്ചോര്‍ വിതരണം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം.

പൊതിച്ചോര്‍ വിതരണം തടസ്സപ്പെടുത്താനുള്ള നടപെടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് രോഗികളും കൂട്ടിരിപ്പുകാരും നടത്തുന്നത്. 'ഒരുനേരത്തേ അന്നം കിട്ടുന്നത് വലിയ കാര്യമാണ്. അതില്ലാതാക്കുന്നവര്‍ ഒരിക്കലും ഗുണം പിടിക്കില്ല. അല്ലെങ്കില്‍ ഭക്ഷണവുമായി പ്രേമചന്ദ്രന്‍ വരണം. അത് അയാളെക്കൊണ്ട് പറ്റുന്നില്ല. വോട്ടിന് വേണ്ടിയാണ് പ്രേമചന്ദ്രന്‍ ഇത് നിര്‍ത്തലാക്കുന്നത്. അതുകൊണ്ട് തന്നെ ആയാള് തോക്കുകയേ ഉള്ളു' എന്നാണ് ഒരു സ്ത്രീ വിഷയത്തില്‍ പ്രതികരിക്കുന്നത്.












Click it and Unblock the Notifications