Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി ബിനാലെയില്‍ ഇങ്ങനെയുമുണ്ട് ചില കാഴ്ചകള്‍

കൊച്ചി: രോഗബാധിതരുടെ ചിത്രങ്ങള്‍ വരഞ്ഞ് അവരുടെ ചുണ്ടില്‍ പുഞ്ചിരിവിരിയിക്കാന്‍ ഡാനിയല്‍ കോണല്‍ വീണ്ടുമെത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ ഈ ഓസ്‌ട്രേലിയന്‍ ചിത്രകാരന്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും സ്ഥിരം രോഗികള്‍ക്കുമൊക്കെ സുപരിചിതനായിരുന്നു.

പതിനൊന്ന് മാസം മുമ്പ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ തുടക്കസമയത്ത് കോണല്‍ ആശുപത്രിയിലെത്തി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയുമെല്ലാം രേഖാചിത്രങ്ങള്‍ വരച്ച് അവരെ സന്തോഷിപ്പിച്ചിരുന്നു. ബുധനാഴ്ച വീണ്ടുമെത്തിയ അദ്ദേഹം മലയാളത്തില്‍ ക്ഷേമാന്വേഷണം നടത്തി അവരെ വീണ്ടും അന്പരപ്പിച്ചു

Artist

വിവിധ സംസ്‌കാരങ്ങളിലെ മനുഷ്യര്‍ തമ്മിലുള്ള ബന്ധം രേഖാചിത്രങ്ങളിലൂടെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയെമ്പാടും നിരന്തരം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്, ആര്‍ക്കിടെക്ച്വര്‍ ആന്‍ഡ് ഡിസൈനില്‍ പിഎച്ച്ഡി ചെയ്യുന്ന കോണല്‍.

Artist

ഒരു നിമിഷം തങ്ങളുടെ രേഖാചിത്രം കാണുമ്പോള്‍ രോഗികളായ ഓരോരുത്തരും തങ്ങളെപ്പറ്റിയും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെപ്പറ്റിയും ചിന്തിക്കും. രോഗികളായവരോട് പുറത്തേക്കു വരാനും പരിപാടിയില്‍ പങ്കെടുക്കാനും ആവശ്യപ്പെടുന്നില്ല. കാരണം, അവരില്‍ ചിലരെങ്കിലും മോശം ആരോഗ്യാവസ്ഥ മൂലം പുറത്തേക്കു വരാനാകാത്തവരായിരിക്കുമെന്ന് കോണല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് അവരുടെ അടുത്തേക്കു ചെന്ന് ചിത്രം വരച്ചുനല്‍കുകയാണ് അദ്ദേഹം ചെയ്തത്.

Biennale

കൂടുതല്‍ ആശുപത്രികളിലേക്ക് ഇത് വ്യാപിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഡാനിയല്‍ കോണല്‍ ചൂണ്ടിക്കാട്ടി. ആശുപത്രികള്‍ നിരാശയുടെ കേന്ദ്രങ്ങളാകുകയല്ല വേണ്ടത്. അവ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും കേന്ദ്രങ്ങളാണാകേണ്ടത്.

Biennale

കലാകാരന്മാര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും കലയുടെ സാന്ത്വനശക്തിയെപ്പറ്റി രോഗികളേയും കൂട്ടിരിപ്പുകാരേയും ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വരച്ച രേഖാചിത്രങ്ങള്‍ അതത് രോഗികള്‍ക്ക് പുതുവല്‍സര സമ്മാനമായി സമ്മാനിക്കാനും കോണല്‍ മറന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+