Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കാണുന്നുണ്ടോ ഈ ദുരിത കാഴ്ച; ക്യൂ നില്‍ക്കാന്‍ വൃദ്ധന്‍ വന്നത് മൂത്രസഞ്ചിയുമായി

പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജ് (67) ആണ് മൂത്രസഞ്ചിയുമായി ബാങ്കില്‍ ക്യൂ നില്‍ക്കാന്‍ എത്തിയത്. പന്ത്രണ്ട് വര്‍ഷമായി അര്‍ബുദബാധിതനായ ജോര്‍ജിന് മൂത്രസംബന്ധമായ അസുഖം കൂടിയുണ്ട്.

കായംകുളം: നോട്ട് അസാധുവാക്കല്‍ നടപടി എല്ലാവരെയും വലച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രോഗികളെയും വലിച്ചിരിക്കുന്നു. കായംകുളം ഭരണിക്കാവ് കോയിക്കല്‍ ചന്തയിലെ എസ്ബിടി ശാഖയിലെ ക്യൂവില്‍ ഉണ്ടായത് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന അനുഭവമാണ്.

നോട്ട് മാറാനെത്തിയ വൃദ്ധന്‍ എത്തിയത്ത് മൂത്രസഞ്ചിയുമായാണ്. പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജ് (67) ആണ് മൂത്രസഞ്ചിയുമായി ബാങ്കില്‍ ക്യൂ നില്‍ക്കാന്‍ എത്തിയത്. പന്ത്രണ്ട് വര്‍ഷമായി അര്‍ബുദബാധിതനായ ജോര്‍ജിന് മൂത്രസംബന്ധമായ അസുഖം കൂടിയുണ്ട്.

Patient

ഇതിനാലാണ് മൂത്രസഞ്ചിയുമായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍ എത്തിയത്. അസുഖം കാരണം ആശുപത്രിയിലേക്കല്ലാതെ ജോര്‍ജ് മറ്റെവിടേക്കും യാത്ര പോകാറില്ല. അക്കൗണ്ടിലുള്ള പണം മാറാന്‍ ഉപഭോക്താവ് നേരിട്ടെത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനയാണ് ജോര്‍ജിന് അവശത വക വയ്ക്കാതെ ബാങ്കിലെത്തേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+