കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റൂർ കേസ്: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമർശനം.. ഫേസ്ബുക്ക് പ്രതികരണം കോടതിയലക്ഷ്യം

Google Oneindia Malayalam News

കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാണ് എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. പറയാനുള്ളത് കോടതിയോട് നേരിട്ട് പറയാവുന്നതാണ്. അല്ലെങ്കില്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!

jacob thomas

ഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങിഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങി

നേരത്തെയും പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജേക്കബ് തോമസിനെ വിമര്‍ശിച്ചിരുന്നു. ഊഹാപോഹങ്ങളാണ് ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിച്ചിരിക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. പാറ്റൂര്‍ കേസ് ജേക്കബ് തോമസ് എന്തടിസ്ഥാനത്തിലാണ് അന്വേഷിച്ചതെന്ന് വ്യക്തമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെടുകയുണ്ടായി. നേരത്തെ പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ച് വരുത്തിയിരുന്നു. പാറ്റൂര്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

English summary
Pattoor Case: High Court against DGP Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X