കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റൂർ കേസിൽ സത്യവാങ്മൂലം സമർപ്പിച്ചില്ല! ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമർശനം...

ഭൂമിഇടപാട് കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകിയിട്ടും ജേക്കബ് തോമസ് അതിന് തയ്യാറായില്ലെന്നും കോടതി പറഞ്ഞു.

  • By Desk
Google Oneindia Malayalam News

കൊച്ചി: പാറ്റൂർ ഭൂമിഇടപാട് കേസിൽ ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമർശനം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഹാജരാകാത്തതിനാണ് ജേക്കബ് തോമസിനെ ഹൈക്കോടതി വിമർശിച്ചത്.

ഭൂമിഇടപാട് കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകിയിട്ടും ജേക്കബ് തോമസ് അതിന് തയ്യാറായില്ലെന്നും കോടതി പറഞ്ഞു. പാറ്റൂർ കേസിൽ നേരത്തെ അന്വേഷണം നടത്തിയ ജേക്കബ് തോമസ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പരിശോധിച്ച രേഖകളിൽ കൃത്രിമം കണ്ടെത്താനായില്ല. ഇതേതുടർന്നാണ് ജേക്കബ് തോമസിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്.

അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...

അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...

കഴിഞ്ഞമാസം ഹൈക്കോടതിയിൽ ഹാജരായ ജേക്കബ് തോമസ്, ഹാജരാക്കിയത് അസൽ രേഖകളാണെന്നും, മറ്റു രേഖകളിലാണ് കൃത്രിമത്വം നടന്നെന്നും കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടത്.

jacobthomas

എന്നാൽ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ജേക്കബ് തോമസ് സത്യവാങ്മൂലം സമർപ്പിച്ചില്ല. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്. കോടതി ഉത്തരവ് പാലിക്കാൻ ജേക്കബ് തോമസ് തയ്യാറായില്ലെന്നും, ഇത് ശരിയായ നടപടിയല്ലെന്നുമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

English summary
pattoor land case; high court criticized jacob thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X