കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് വീഴ്ച പറ്റിയെന്ന് സിഎജി. ഇവിടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനും കൈയ്യേറ്റം ഒഴിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇടപെട്ടിട്ടില്ലെന്ന് സിഎജി കുറ്റപ്പെടുത്തി.

ദേശീയ ഗെയിംസ്: കമ്പനി തട്ടിയത് കോടികള്‍... സിബിഐ അന്വേഷണം ആര്‍ക്കുവേണ്ടി?ദേശീയ ഗെയിംസ്: കമ്പനി തട്ടിയത് കോടികള്‍... സിബിഐ അന്വേഷണം ആര്‍ക്കുവേണ്ടി?

21 വ്യവസ്ഥകള്‍ പാലിക്കാതെയാണ് പാറ്റൂരിലെ കെട്ടിട നിര്‍മ്മാണമെന്ന് സിഎജി വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ അനക്‌സ് കെട്ടിട നിര്‍മ്മാണത്തിലും ക്രമക്കേടുണ്ട്. സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതെയാണ് കെട്ടിടനിര്‍മ്മാണമെന്ന് സിഎജി പറഞ്ഞു. തിരുവനന്തപുരം, തൃശ്ശൂര്‍ നഗരസഭകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് സിഎജി ഉയര്‍ത്തിയത്.

Pattoor Scam

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അടക്കമുള്ളവയുടെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്നും സിഎജി വിമര്‍ശിച്ചു. സര്‍ക്കാര്‍ സാമൂഹ്യക്ഷേമ വകുപ്പിലും ക്രമക്കേട് നടത്തിയെന്ന് സിഎജി കുറ്റപ്പെടുത്തി. വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ 14.40 ഏക്കര്‍ പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

നെല്ല് സംഭരണത്തില്‍ 50,000 കോടിയുടെ തട്ടിപ്പെന്ന് സിഎജി റിപ്പോര്‍ട്ട്നെല്ല് സംഭരണത്തില്‍ 50,000 കോടിയുടെ തട്ടിപ്പെന്ന് സിഎജി റിപ്പോര്‍ട്ട്

തീര സംരക്ഷ നിയമവും വ്യാപകമായി ലംഘിക്കപ്പെട്ടു. വിഴിഞ്ഞത്തും വേളിയിലും ഇത്തരത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണങ്ങള്‍ നടന്നു. തിരുവന്തപുരം വിമാനത്താവളത്തിന് ചുറ്റും അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നു. അനുമതി പത്രം പോലും വാങ്ങാതെയാണ് ചില നിര്‍മ്മാണം നടന്നെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Pattoor land issue; CAG report against in Trivandrum Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X