കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ മുത്തൂറ്റ് വധം: ഒമ്പത് പേര്‍ക്ക് ജീവപര്യന്തം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ ഇളക്കി മറിച്ച പോള്‍ മുത്തൂറ്റ് വധക്കേസില്‍ സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ ഒമ്പത് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എല്ലാവരും അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം.

കേസില്‍ സിബിഐ പ്രതിചേര്‍ത്ത 14 പേരില്‍ 13 പേരേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 14-ാം പ്രതിയായ അനീഷിനെ വെറുതേ വിട്ടു. പത്ത് മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

Paul Muthoot Murder

യുവ വ്യവസായി ആയിരുന്ന പോള്‍ ജോര്‍ജ്ജ് മുത്തൂറ്റിനെ 2009 ഓഗസ്റ്റ് 21 നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേരള രാഷ്ട്രീയത്തെ പോലും ഇറക്കി മറിച്ച കേസ് ആയിരുന്നു ഇത്. പോളിനൊപ്പം കാറില്‍ ഉണ്ടായിരുന്ന ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ ഗുണ്ടകളിലേയ്ക്ക് നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തിയത് ഒരു ക്വട്ടേഷന്‍ സംഘത്തിലായിരുന്നു.

ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘമാണ് കൊലനടത്തിയതെന്ന് പോലീസ് കണ്ടെത്തി. സംഘത്തിലെ കാരി സതീഷ്, സത്താര്‍, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍, അബി, റിയാസ്, സിദ്ദിഖ്, ഇസ്മായില്‍, സുള്‍ഫിക്കര്‍, സബീര്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ആലപ്പുഴയില്‍ ഒരു ക്വട്ടേഷനുമായി പോവുകയായിരുന്ന ഗുണ്ടാ സംഘവുമായുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തകരാറിലായ വാഹനം ശരിയാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ച ബിജു എന്ന ആളെ പോള്‍ സഞ്ചരിച്ച എന്‍ഡവര്‍ കാര്‍ ഇടിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘം കാര്‍ പിന്തുടര്‍ന്നു. പിന്നീട് നെടുമുടി ജ്യോതി ജംഗ്ഷനില്‍ വച്ച് കൊലപാതകം നടന്നു എന്നാണ് കണ്ടെത്തല്‍.

English summary
Paul Muthoot Murder: CBI special court verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X