കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ നിരോധനം ശുദ്ധ ഭ്രാന്താണെന്ന് എഴുത്തുകാരന്‍ സക്കറിയ

  • By Gokul
Google Oneindia Malayalam News

കൊച്ചി: പടിപടിയായി മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവന്ന് മദ്യ നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശുദ്ധ ഭ്രാന്താണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ സക്കറിയ ആഞ്ഞടിച്ചത്. മദ്യ നിരോധനം പ്രായോഗികമല്ലെന്നും മദ്യം നിരോധിച്ച സ്ഥലങ്ങളില്‍ നിന്നും അക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചെറുപ്പം മുതല്‍ മദ്യപിക്കാന്‍ തുടങ്ങിയ വ്യക്തിയാണ് താന്‍. മധുരക്കള്ള് കുടിച്ചുകൊണ്ടാണ് കത്തോലിക്ക കുടുംബത്തില്‍പ്പെട്ട താന്‍ വളര്‍ന്നത്. മദ്യപിക്കുന്നത് ഞങ്ങളുടെ മതത്തില്‍ സാധാരണമാണ്. മുതിര്‍ന്നപ്പോള്‍, സ്‌കൂളിലും കോളേജിലുമൊക്കെയായപ്പോള്‍ ധൈര്യസമേതം കള്ളു ഷാപ്പില്‍ കയറി കുടികാകന്‍ തുടങ്ങി. രണ്ടും മൂന്നും രൂപയൊക്കെയായിരുന്നു അന്ന് ഒരു ലിറ്റര്‍ കള്ളിന്.

paulzacharia

പിന്നീട് കേരളത്തിന് പുറത്ത് മൈസൂരിലും ബാഗ്ലൂരിലുമായി ഉപരി പഠനത്തിന് പോയപ്പോള്‍ വിദേശ മദ്യവും ശീലമാക്കി. കൂടുതലും ബിയര്‍ ആയിരുന്നു. 1.60 പൈസ ആയിരുന്നു അന്ന് ഒരു കുപ്പി ബിയറിന്റെ വില. 1960 കളോടെ കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ മദ്യപാനികളായ ഒരു പാടു സുഹൃത്തുക്കളുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായപ്പോള്‍ പ്രസ് ക്ലബ്ബില്‍ വെച്ച് മദ്യപാനം ദിനചര്യയാക്കി.

69 വയസായ താന്‍ ഇപ്പോഴും മദ്യപിക്കുന്നു. വര്‍ഷത്തില്‍ രണ്ടു മൂന്നു മാസം ഒട്ടും കഴിക്കില്ല. കേരളത്തില്‍ ഇപ്പോള്‍ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള കാരണം വ്യക്തമല്ല. മദ്യപാനം ശീലമാക്കിയവരെ പിന്തിരിപ്പിക്കാനാണെങ്കില്‍ മദ്യ നിരോധനം കൊണ്ട് സാധ്യമല്ലെന്നും മദ്യം പലവഴികളിലൂടെയും കേരളത്തില്‍ എത്തുകതന്നെ ചെയ്യുമെന്ന സക്കറിയ പറയുന്നു.

English summary
Paul Zacharia interview in BBC news; spoke Kerala relationship with alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X