കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജി സ്ഥാനം കുടുംബ സ്വത്ത് പോലെ കിട്ടിയതാണ്... ജസ്റ്റിസ് രവീന്ദ്രനെ കണ്ടംവഴി ഓടിച്ച് അഡ്വ പോളച്ചന്‍

ജസ്റ്റിസ് രവീന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് പോളച്ചന്‍

Google Oneindia Malayalam News

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് കഴിഞ്ഞ ദിവസം മറുപടിയുമായി ജസ്റ്റിസ് രവീന്ദ്രനും രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ വേദിയിലിരുത്തിയായിരുന്നു ജസ്റ്റിസ് രവീന്ദ്രന്‍ മറുപടി നല്‍കിയത്. കെമാല്‍ പാഷ അല്‍പനാണെന്നും ഇത്തരക്കാര്‍ വിരമിക്കല്‍ വേളയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ഹൈക്കോടതിക്ക് നാണക്കേടുണ്ടാക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതിനെതിരെ ജഡ്ജിമാര്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസും കെമാല്‍ പാഷയ്ക്ക് മറുപടി നല്‍കിയിരുന്നു. തന്റെ മന:സാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യാത്രയയപ്പ് വേളയിലായിരുന്നു പരാമര്‍ശം ഉണ്ടായത്. ജസ്റ്റിസ് രവീന്ദ്രന്റെ കടന്നാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. പോളച്ചന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

കുടുംബസ്വത്ത് വീതം വെക്കുന്നത് പോലെ....

കുടുംബസ്വത്ത് വീതം വെക്കുന്നത് പോലെ....

ജസ്റ്റിസ് കെമാല്‍ പാഷയുടെ വാക്കുകള്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെ പ്രകോപിപ്പിച്ചതില്‍ അദ്ഭുതമില്ല. കാരണം കുടുംബസ്വത്ത് വീതം വെക്കുംപോലെ ജഡ്ജി സ്ഥാനം വീതം വെച്ച് കിട്ടിയ ആളാണ് പിഎന്‍ രവീന്ദ്രന്‍ എന്നാണ് ഞാന്‍ കേട്ടിട്ടുള്ളതെന്ന് പോളച്ചന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. അതേസമയം സ്വന്തം അനുഭവങ്ങളും ഇതില്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകര്‍ പൊതുവേ വെറുക്കുന്ന ജഡ്ജിയാണ് രവീന്ദ്രനെന്ന് പോളച്ചന്‍ പറഞ്ഞു.

വിധി പറയാതെ ഒഴിഞ്ഞു മാറുന്നയാള്‍....

വിധി പറയാതെ ഒഴിഞ്ഞു മാറുന്നയാള്‍....

ഹൈക്കോടതിയില്‍ ഏറ്റവും കണ്ടന്റ്ക്രസ് ഭാഷയില്‍ സംസാരിക്കുന്ന ജഡ്ജിയാണ് രവീന്ദ്രന്‍. വാദം കേട്ട കേസുകള്‍ പോലും വിധി പറയാതെ ഒഴിഞ്ഞ് മാറുന്ന ജഡ്ജി-അതാണ് പിഎന്‍ രവീന്ദ്രന്‍. സര്‍വീസില്‍ നിന്നും എന്റോള്‍ ചെയ്യുന്നവരോട് അങ്ങേര്‍ക്ക് പുച്ഛമാണ്. ഒരിക്കല്‍ അദ്ദേഹം എന്നെയും ആക്ഷേപിച്ചു. നിങ്ങള്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തി ഉഴപ്പി വന്ന ആളാണ്. സത്യത്തില്‍ എനിക്ക് ഒരു യൂണിയന്‍ പ്രവര്‍ത്തനവും ഇല്ലായിരുന്നു എന്നതാണ് വാസ്തവമെന്ന് അഡ്വ. പോളച്ചന്‍ പറഞ്ഞു.

എല്‍എല്‍ബിയില്‍ രണ്ടാം റാങ്ക്

എല്‍എല്‍ബിയില്‍ രണ്ടാം റാങ്ക്

കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അന്‍പതാം വയസില്‍ രണ്ടാം റാങ്കില്‍ എല്‍എല്‍ബി എന്‍ട്രന്‍സ് പാസായ ആളാണ് ഞാന്‍. സര്‍വീസില്‍ നിന്നും വോളന്ററി റിട്ടയര്‍മെന്റ് എടുത്താണ് ഞാന്‍ വക്കീലായത്. പിന്നീട് ജസ്റ്റിസ് രവീന്ദ്രന്‍ എന്നോട് ചോദിച്ചു. രവി അച്ഛനെ പോളച്ചന്‍ അറിയുമോ? ഞാന്‍ പറഞ്ഞു അറിയില്ല. എനിക്കറിയാമായിരുന്ന രവി അച്ഛന്‍ പണ്ട് ഒരു കൊലക്കേസില്‍ പ്രതി ആയിരുന്നു. അത് പറഞ്ഞിരുന്നെങ്കില്‍ പുലിവാല്‍ ആകുമായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

ജഡ്ജിയുടെ വിളിപ്പേര്

ജഡ്ജിയുടെ വിളിപ്പേര്

രവി അച്ഛന്‍ എന്നത് ജസ്റ്റിസ് രവീന്ദ്രന്റെ വിളിപ്പേരായിരുന്നു. ആനപ്പുറത്ത് ഇരുന്നുകൊണ്ട് അദ്ദേഹം നടത്തിയ അനാവശ്യമായ അധിക്ഷേപങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറയാന്‍ അഭിഭാഷകര്‍ക്ക് കഴിയില്ലല്ലോ? എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. അതേസമയം ജസ്റ്റിസ് രവീന്ദ്രന്‍ വിരമിക്കല്‍ വേളയില്‍ കെമാല്‍ പാഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഡ്വ. പോളച്ചന്റെ പോസ്റ്റ് വന്നതെന്നാണ് സൂചന. ഹൈക്കോടതിയില്‍ കേസുകളുടെ വിഭജനത്തിലും ബെഞ്ച് നിര്‍ണയത്തിലും അപാകതയുണ്ടെന്നും ജഡ്ജിമാരുടെ നിയമം സംബന്ധിച്ച് പിശകുണ്ടെന്നുമായിരുന്നു കെമാല്‍ പാഷ പറഞ്ഞിരുന്നത്.

കെമാല്‍ പാഷയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്

കെമാല്‍ പാഷയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്

ഇതിന് തൊട്ടുമുമ്പുള്ള പോസ്റ്റില്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റും പോളച്ചന്‍ നല്‍കിയിരുന്നു. അഭിഭാഷകര്‍ പലപ്പോഴും വേണ്ടതിന് പ്രതികരിക്കുന്നില്ല എന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത് ശരിയാണെന്നായിരുന്നു ഈ പോസ്റ്റില്‍ പറഞ്ഞത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആലഞ്ചേരിയുടെ കേസ് കേള്‍ക്കാന്‍ തയ്യാറായപ്പോള്‍ എതിര്‍ഭാഗം അഭിഭാഷകന് ഈ കേസില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറണം എന്ന് ആവശ്യപ്പെടാമായിരുന്നു. ഞാനത് അയാളോട് പറഞ്ഞു. പക്ഷേ ആ യുവ അഭിഭാഷകന്‍ കോടതിയുടെ അപ്രീതി ഭയന്ന് അത് ചെയ്തില്ലെന്നാണ് മറുപടി നല്‍കിയതെന്ന് പോളച്ചന്‍ പറഞ്ഞു.

മാധ്യമങ്ങളോട് പറഞ്ഞു

മാധ്യമങ്ങളോട് പറഞ്ഞു

ഇക്കാര്യം മാധ്യങ്ങളോട് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ വലിയ പ്രാധാന്യമാണ് അതിന് കൊടുത്തത്. വലിയ റിസ്‌കെടുത്താണ് ഞാന്‍ അത് പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ നികേഷ്‌കുമാര്‍ ഞാന്‍ പറഞ്ഞത് കോടതി അലക്ഷ്യം ആണെന്ന് വരെ വാദിച്ചു. ഏതായാലും ആന്റണി ഡൊമിനിക് റിട്ടയര്‍ ചെയ്യും വരെ അദ്ദേഹത്തിന്റെ കോടതിയില്‍ പോയില്ല. ഇനി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആയാലും പോകില്ല. ഇക്കാര്യം ചാനലില്‍ പറഞ്ഞിട്ടുണ്ടെന്നും അഡ്വ പോളച്ചന്‍ പോസ്റ്റില്‍ പറയു

സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ രഞ്ജന്‍ ഗൊഗോയ്? മോദിക്ക് താല്‍പര്യം....ദീപക് മിശ്ര പിന്തുണയ്ക്കും!സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ രഞ്ജന്‍ ഗൊഗോയ്? മോദിക്ക് താല്‍പര്യം....ദീപക് മിശ്ര പിന്തുണയ്ക്കും!

ജാര്‍ഖണ്ഡില്‍ വര്‍ഗീയ കലാപം; മുസ്ലിംകള്‍ വീടുവിട്ടോടി, പള്ളി ആക്രമിച്ചു!! കളക്ട്രേറ്റില്‍ അഭയം തേടിജാര്‍ഖണ്ഡില്‍ വര്‍ഗീയ കലാപം; മുസ്ലിംകള്‍ വീടുവിട്ടോടി, പള്ളി ആക്രമിച്ചു!! കളക്ട്രേറ്റില്‍ അഭയം തേടി

English summary
paulachan fb post against justice raveendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X