കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതിലില്‍ മൂത്രം ഒഴിച്ച പിസി ജോര്‍ജ്ജിനെ കണ്ടം വഴി ഓടിക്കാനെത്തിയവര്‍ കണ്ടത് ജീവനും കൊണ്ടോടിയ പിസിയെ

  • By Desk
Google Oneindia Malayalam News

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്‍റെ സഹപാഠിയായ അഡ്വ പോളച്ചന്‍ പുതുപ്പാറയാണ് പിസി ജോര്‍ജ്ജിനെ കുറിച്ചുള്ള കോളേജ് ഓര്‍മ്മ പങ്കുവെച്ച് രംഗത്തെത്തിയത്. തേവര കോളേജില്‍ പഠിക്കുന്ന കാലത്ത് വാതിലിലൂടെ മൂത്രം ഒഴിച്ച് ഹീറോയിസം കാട്ടിയ പിസിയെ തിരഞ്ഞ് നേതാക്കള്‍ എത്തിയപ്പോള്‍ പിസി കണ്ടം വഴി ഓടുന്ന കാഴ്ചയാണ് ഉണ്ടായതെന്ന് പോളച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!

pcpolachan

അന്ന് ജോര്‍ജ്ജിന്‍റെ അഭ്യാസമൊന്നും തേവരയില്‍ നടക്കില്ലായിരുന്നു. എന്നാല്‍ ആ ജോര്‍ജ്ജാണ് ഇപ്പോള്‍ പൂഞ്ഞാര്‍ എ​എല്‍എയായി കേരളത്തെ തന്നെ വിറപ്പിക്കുന്നതെന്ന് പോളച്ചന്‍ പോസ്റ്റില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് പരാതി നല്‍കിയ വ്യക്തികളില്‍ ഒരാളാണ് പോളച്ചന്‍. കഴിഞ്ഞ ദിവസം അതിരൂപതയിലെ വികാരിയെ അപമാനിച്ച് പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിസിയെ ട്രോളി പോളച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് .
പോസ്റ്റ് ഇങ്ങനെ

pc
ഈ പീ .സി .ജോര്‍ജു എങ്ങനെ എം.എല്‍.എ .ആയി എന്ന് എനിക്ക് പിടി കിട്ടുന്നില്ല . എഴുപത്തി ഒന്നില്‍ ഞാന്‍ തേവര കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജോര്‍ജു ഡിഗ്രിക്ക് പഠിക്കുന്നു . ഞങ്ങള്‍ ഇരുവരും കോളെജിനടുത്തുള്ള മെയിന്‍ ഹോസ്ടലില്‍ ആയിരുന്നു. ഞാന്‍ ആക്ടീവ് കെ.എസ്.യൂ . ജോര്‍ജു കെ .എസ് .സി . ഞാന്‍ ചെന്നപാടെ കോളേജു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രീ ഡിഗ്രീ റപ്രസന്‍റേറ്റീവ് ആയി ജയിച്ചു . ഒരു ദിവസം ജോര്‍ജും മറ്റു പാലാക്കാരും കൂടി എന്‍റെ ഹോസ്റല്‍ മുറിയിലേക്ക് വാതിലിലൂടെ മൂത്രം ഒഴിച്ചു.
pc

വിവരം അറിഞ്ഞു കോളേജിലെ അന്നത്തെ കെ .എസ് .യൂ . നേതാവ് എന്‍ .വേണുഗോപാലും മട്ടാഞ്ചേരിയില്‍ നിന്നും ഹംസയും ഗുണ്ടകളും എത്തി . പീ .സി . ജോര്‍ജു ജീവനും കൊണ്ട് ഓടി . അന്ന് തേവരയില്‍ പീ .സി . ജോര്‍ജിന്റെ ഒരു അഭ്യാസവും നടക്കില്ലായിരുന്നു . ഒരു പഞ്ചായത്ത് മെമ്പര്‍ ആകും എന്ന് പ്രതീക്ഷിക്കാതിരുന്ന ജോര്‍ജു ഒരു ദിവസം പൂഞ്ഞാര്‍ എം .എല്‍.എ .ആയി . ആ നാട്ടില്‍ ജനങ്ങള്‍ക്ക്‌ വേണ്ടത് ഇത്തരക്കാരെ ആകാം .ഞാനാണെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആയില്ല .!! പോളച്ചന്‍ കുറിച്ചു.

അകന്‍ഷ... മറ്റൊരു പെണ്‍കുട്ടിയുമായുള്ള ഷമിയുടെ ചാറ്റ് പുറത്തുവിട്ട് ഹസിന്‍.... ഷമിക്ക് തിരിച്ചടി!!അകന്‍ഷ... മറ്റൊരു പെണ്‍കുട്ടിയുമായുള്ള ഷമിയുടെ ചാറ്റ് പുറത്തുവിട്ട് ഹസിന്‍.... ഷമിക്ക് തിരിച്ചടി!!

English summary
paulachen-puthupparas-fb-post-on-pc-george.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X