പാവക്കുളം ക്ഷേത്ര ഹാളില്‍ യുവതിയെ ആക്രമിച്ച സംഭവം; 5 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എറണാകുളം: പാവക്കുളം ക്ഷേത്ര ഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം നോര്‍ത്ത് വനിതാ പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി.
സരള പണിക്കര്‍, സിവി സജിനി, ഡോക്ടര്‍ മല്ലിക, പ്രസന്ന ബാഹുലേയന്‍, ബിനി സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള ജനസാഗര സമിതിയാണ് മാതൃസംഗമം എന്ന പേരില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്ര ഹാളില്‍ പരിപാടി നടത്തിയത്. ക്ഷേത്രത്തിന് സമീപത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി പരിപാടിയ്ക്ക് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇവരെ സംഘാടകരായ യുവതികള്‍ ആക്രമിക്കുകയായിരുന്നു. പരിപാടി നടക്കുന്ന ഹാളില്‍ നിന്നും ഇവരെ അധിക്ഷേപിച്ച് ഇറക്കിവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അതേസമയം സംഭവം വിവാദമായതോടെ ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവതിയും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.












Click it and Unblock the Notifications