കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്... മതമൗലിക വാദികൾക്ക് ഹാലിളകി, വധഭീഷണിയും! തീക്കുനി കവിത പിൻവലിച്ചു...

കഴിഞ്ഞദിവസമാണ് പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ് എന്ന തുടങ്ങുന്ന അഞ്ചുവരി കവിത പവിത്രൻ തീക്കുനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് പവിത്രൻ തീക്കുനി തന്റെ കവിത പിൻവലിച്ചു. പർദ്ദ എന്ന കവിത ചിലരെ വ്രണപ്പെടുത്തിയെന്ന് ബോദ്ധ്യമായതിനാൽ പിൻവലിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആരെയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചായിരുന്നില്ല കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും പവിത്രൻ തീക്കുനി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ് എന്ന തുടങ്ങുന്ന അഞ്ചുവരി കവിത പവിത്രൻ തീക്കുനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രസിദ്ധീകരിച്ച് നിമിഷങ്ങൾക്കകം തന്നെ കവിതയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. തീക്കുനിയുടെ പോസ്റ്റിന് താഴെ രൂക്ഷമായ തെറിവിളികളും ഭീഷണികളും നിറഞ്ഞു. ഇതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കവിത പിൻവലിച്ചതായി അദ്ദേഹം അറിയിച്ചത്.

അഞ്ചുവരി കവിത...

അഞ്ചുവരി കവിത...

പർദ്ദ എന്ന പേരിൽ കഴിഞ്ഞദിവസമാണ് പവിത്രൻ തീക്കുനി പുതിയ കവിത പ്രസിദ്ധീകരിച്ചത്. നിമിഷങ്ങൾക്കകം തന്നെ പർദ്ദയൊരു ആഫ്രിക്കൻ രാജ്യമാണ് എന്നുതുടങ്ങുന്ന അഞ്ചുവരി കവിത ഫേസ്ബുക്കിൽ വലിയ ചർച്ചാവിഷയമായി മാറി. തുടർന്ന് പവിത്രൻ തീക്കുനിയെ രൂക്ഷമായി വിമർശിച്ചും ഭീഷണിപ്പെടുത്തിയും നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ കവിതയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

വധഭീഷണിയും...

വധഭീഷണിയും...

പവിത്രൻ തീക്കുനി ഇസ്ലാം മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ചിലരുടെ ആരോപണം. കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞാണ് മറ്റുചിലർ കവിതയെ വിമർശിച്ചത്. ഇതുകൂടാതെ പവിത്രൻ തീക്കുനിയെ കൊല്ലുമെന്ന് വരെ ചിലർ ഭീഷണിപ്പെടുത്തി.

കവിത പിൻവലിക്കുന്നു...

കവിത പിൻവലിക്കുന്നു...

പർദ്ദയെന്ന കവിതയ്ക്ക് നേരെ മതമൗലികവാദികളുടെ വിമർശനങ്ങൾ രൂക്ഷമായതോടെയാണ് പവിത്രൻ തീക്കുനി കവിത പിൻവലിച്ചത്. ''ഇന്നലെ രാത്രി ഞാൻ പോസ്റ്റ് ചെയ്ത പർദ്ദ എന്ന കവിത ചില പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്തിയെന്ന് ബോദ്ധ്യമായതിനാൽ രാത്രിയിൽ തന്നെ പ്രസ്തുത കവിത ഞാൻ പിൻവലിച്ചിരിക്കുന്നു'' എന്നാണ് പവിത്രൻ തീക്കുനി ഫേസ്ബുക്കിലൂടെ പിന്നീട് അറിയിച്ചത്. ആരെയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചായിരുന്നില്ല പ്രസ്തുത പോസ്റ്റെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതെന്ത് കവി...

ഇതെന്ത് കവി...

അതേസമയം, മതമൗലിക വാദികളുടെ ഭീഷണിയെ തുടർന്ന് കവിത പിൻവലിച്ച പവിത്രൻ തീക്കുനിക്കെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ഇത്തരം ഫാസിസ്റ്റുകൾക്ക് മുന്നിൽ അടിയറവ് പറയുന്നത് ഭീരുത്വമാണെന്നും, തീക്കുനി നട്ടെല്ല് ഇല്ലാത്ത കമ്മ്യൂണിസ്റ്റാണെന്നും, രാജ്യത്തിന് മാനക്കേടാണെന്നുമാണ് അദ്ദേഹത്തെ വിമർശിച്ചുള്ള കമന്റുകൾ.

ഇടതുപക്ഷ സഹയാത്രികൻ...

ഇടതുപക്ഷ സഹയാത്രികൻ...

ഇടതുപക്ഷ സഹയാത്രികനായ പവിത്രൻ തീക്കുനിയുടെ മിക്ക കവിതകളും ഇടതു ചായ്വുള്ളതായിരുന്നു. സിപിഎം വേദികളിലും നിറസാന്നിദ്ധ്യമായ പവിത്രൻ തീക്കുനി ഇതിനു മുൻപും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ കവിത പ്രസിദ്ധീകരിച്ചിരുന്നു. സീത എന്ന കവിതയിൽ ശ്രീരാമനെ വിമർശിച്ചതിന് അദ്ദേഹത്തിനെതിരെ ഭീഷണികളുണ്ടായിരുന്നെങ്കിലും കവിത പിൻവലിച്ചിരുന്നില്ല.

English summary
pavithran theekuni has revoked his pardha poem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X