കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ഗതി വരും.. പർദയുടെ പേരിൽ പവിത്രൻ തീക്കുനിക്ക് ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്: പര്‍ദ എന്ന കവിതയുടെ പേരില്‍ കവി പവിത്രന്‍ തീക്കുനിക്കെതിരായ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം തുടരുന്നു. മുസ്ലീം സ്ത്രീകളുടെ വേഷമായ പര്‍ദയെ ആഫ്രിക്കയുമായി ഉപമിക്കുന്ന കവിത സോഷ്യല്‍ മീഡിയയില്‍ നിന്നും പവിത്രന്‍ തീക്കുനി പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കവിത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ശക്തമായ വിമര്‍ശനങ്ങളും ഭീഷണികളുമാണ് പവിത്രന്‍ തീക്കുനിക്കെതിരെ മതമൗലികവാദികള്‍ ഉയര്‍ത്തുന്നത്. ഒരു കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് കൊടുത്തതിന്റെ പേരില്‍ മതമൗലിക വാദികള്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ജോസഫ് മാഷിന്റെ ഗതിയാവും ഉണ്ടാവുക എന്നാണ് പുതിയ ഭീഷണി. ഈ ഫേസ്ബുക്ക് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പവിത്രന്‍ തീക്കുനി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

എന്തൊരു കോപ്രായം! മോഹൻലാലിനെ കണ്ടാൽ മൂന്നാല് ദിവസം ടോയ്ലറ്റിൽ പോകാത്തത് പോലെ! ഏട്ടനെ തേച്ച് പോസ്റ്റ്എന്തൊരു കോപ്രായം! മോഹൻലാലിനെ കണ്ടാൽ മൂന്നാല് ദിവസം ടോയ്ലറ്റിൽ പോകാത്തത് പോലെ! ഏട്ടനെ തേച്ച് പോസ്റ്റ്

peot

പര്‍ദ എന്ന കവിതയില്‍ ആഫ്രിക്കയെക്കുറിച്ചുള്ള പരാമര്‍ശം കീഴാളവിരുദ്ധമാണെന്ന വിമര്‍ശനം കണക്കിലെടുത്താണ് കവിത പിന്‍വലിച്ചതെന്ന് പവിത്രന്‍ തീക്കുനി പറയുന്നു. കവിതയിലെ ആഫ്രിക്കയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി വീണ്ടും പ്രസിദ്ധീകരിക്കും. കവിത പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ഭീഷണികളെ ഭയക്കുന്നില്ലെന്നും മതതീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും പവിത്രന്‍ തീക്കുനി വ്യക്തമാക്കുന്നു. നേരത്തെ ശ്രീരാമനെ വിമര്‍ശിച്ച് സീത എന്ന കവിത എഴുതിയപ്പോഴും ഇത്തരത്തില്‍ മതഭ്രാന്തന്മാരുടെ ആക്രമണത്തിന് പവിത്രന്‍ തീക്കുനി ഇരയായിരുന്നു. പര്‍ദ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പവിത്രന്‍ തീക്കുനിയെ കോളേജ് പരിപാടിയില്‍ നിന്നും വിലക്കുക പോലുമുണ്ടായി. മലപ്പുറം കോട്ടക്കലിനടുത്തുള്ള ഐയു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് തീക്കുനിയെ ഒഴിവാക്കിയത്.

English summary
Cyber attack against Pavithran Theekkuni in the name of ' Pardha'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X