'അവിടെ കുമ്പിട്ട് കിടന്നു, വണ്ടി അങ്ങുപോയി, മദ്യപിച്ചിരുന്നൊന്നുമില്ല'; ആ സംഭവത്തെക്കുറിച്ച് പവിത്രൻ
കണ്ണൂർ: കണ്ണൂരിൽ ഓടുന്ന ട്രെയിനിന് അടിയിൽപ്പെട്ട് രക്ഷപ്പെട്ട കണ്ണൂർ പന്ന്യൻപാറ സ്വദേശി പവിത്രനെക്കുറിച്ച് ആളുകൾ അത്ഭുത്തോടെയാണ് സംസാരിക്കുന്നത്. ട്രെയിൻ കടന്നുപോകുന്നത് വരെ പവിത്രൻ റെയിൽപാളത്തിനടിയിൽ അനങ്ങാതെ കിടക്കുകയായിരുന്നു. ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് വീട്ടിലേക്കും പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് ആരാണ് ആ മനുഷ്യൻ എന്ന് തിരയുകയായിരുന്നു എല്ലാനരും. ഒടുവിലാണ് ആളെ കണ്ടെത്തിയത്.
ഫോൺ ചെയ്ത് കൊണ്ട് നടക്കുന്നതിനിടെ പെട്ടെന്നാണ് ട്രെയിൻ വരുന്നത് കണ്ടതെന്നും ട്രെയിൻ മുന്നിലെത്തിയപ്പോഴാണ് അപ്പുറത്തേക്കും ഇപ്പുറത്തേക്കും മാറാൻ കഴിയില്ലെന്ന് മനസ്സിലായത്, ഇതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി, എന്നാണ് സംഭവത്തെക്കുറിച്ച് പവിത്രൻ പറഞ്ഞത്. വണ്ടി പോയ ശേഷം വീട്ടിലേക്ക് പോന്നുവെന്നും പവിത്രൻ പറഞ്ഞു.

സ്ഥലത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. പേടിച്ചുപോയിരുന്നു. വണ്ടി മുന്നിൽ വരുമ്പോൾ ആരായാലും പേടിക്കുമല്ലോ, ആ പേടി ഇപ്പോഴുമുണ്ട്. ഇപ്പോഴും ആ ഞെട്ടലിൽ നിന്നും മാറിയിട്ടില്ല. മദ്യപിച്ചിരുന്നൊന്നുമില്ല. അറിയാത ട്രെയിനിന് മുന്നിൽ പൊട്ടുപോയതാണ്. സ്ഥിരം റെയിൽ വേ ട്രാക്കിന് സമീപത്ത് കൂടി വരാറുള്ളതാണെന്നും പവിത്രൻ പറഞ്ഞു.
സ്കൂൾ വാഹനത്തിൽ കിളിയായി ജോലി ചെയ്യുകയാണ് പവിത്രൻ. വണ്ടി വെച്ച ശേഷം കണ്ണൂരിൽ നിന്നും തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ആ വീഡിയോ കണ്ടപ്പോൾ ഉള്ളിൽ പേടിയുണ്ട്. ട്രെയിന് വന്നതിന്റെ ശബ്ദമോ ഹോണടിയോ ഒന്നും കേട്ടില്ല, അപ്പോൾ അങ്ങനെ ചെയ്യാൻ തോന്നി, ചെയ്തുവെന്നും പവിത്രൻ പറഞ്ഞു. ചിറക്കിലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻ പാറയിൽ വെച്ചായിരുന്നു സംഭവം നടന്നത്.
അതേ സമയം വീഡിയോ എടുത്ത ശ്രീജിത്ത് സംഭവത്തെക്കുറിച്ച് വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. താൻ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഭവം കണ്ടതെന്നും അപ്പോൾ തന്നെ വീഡിയോ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ കാണുമ്പോൾ ആള് നടന്നുവരികയായിരുന്നു. പെട്ടെന്ന് ഫോൺ എടുക്കുന്നു, താഴെ കിടക്കുന്നു, വണ്ടി കടന്നുപോകുന്നു. വണ്ടി പോകുന്നേന് മുന്നെ ക്യാമറ ഓണായിരുന്നു. എനിക്ക് ബേജാറായത് കൊണ്ട് പെട്ടെന്ന് എടുക്കാൻ പറ്റിയില്ല. ഞാൻ ഒച്ച വെച്ചിരുന്നു. ആള് കേട്ടില്ല'' ശ്രീജിത്ത് പറഞ്ഞു.
പവിത്രനെ നേരിട്ട് പരിചയമില്ല, ദിവസവും പോകുന്നത് കാണാറുണ്ടെന്നും പവിത്രൻ പറഞ്ഞു. വണ്ടി പോയ ശേഷം അദ്ദേഹം നടന്നുപോയി എന്നും താൻ സ്റ്റക്കായി പോയെന്നും ശ്രീജിത്ത് പറഞ്ഞു.












Click it and Unblock the Notifications