കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലട മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം വരെ; പ്രവാസികളുടെ ഓണം പൊടി പൊടിക്കാന്‍ യുഎഇയില്‍ പായസമേള

Google Oneindia Malayalam News

അബുദാബി: ഓണം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലെത്തുക നാക്കിലയിലെ സദ്യയും മധുരമൂറുന്ന നാല് തരം പായസവുമൊക്കെയായിരിക്കും. സദ്യയും പായസും ഇല്ലാതെ മലയാളികള്‍ക്കെന്ത് ഓണം, അല്ലേ. നാടും വീടും വിട്ട് പ്രവാസത്തിലേക്ക് ചേക്കേറുന്ന മലയാളി സഹോദരങ്ങളും ഇങ്ങനെ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. പ്രവാസികളുടെ ഓണം ആഘോഷമാക്കാന്‍ യുഎഇയില്‍ പായസമേള ഒരുക്കുകയാണ്. വിവിധ റെസ്റ്ററുന്റുകളും മാളുകളും കേന്ദ്രീകരിച്ചാണ് പായസമേള ആരംഭിക്കുന്നത്. നാളെ ആരംഭിക്കുന്ന പായസമേള തിരുവോണ ദിവസം വരെ തുടരുന്നതായിരിക്കും. ചക്ക, ഇളനീര്‍, സേമിയ, പരിപ്പ്, അട എന്നിങ്ങനെ വായില്‍ കൊതിയൂറുന്ന പായസങ്ങളാണ് എല്ലാവരെയും കാത്തിരിക്കുന്നത്.

onam

പായസം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതായിരിക്കും നല്ലതെന്ന് കാലിക്കറ്റ് നോട്ട്ബുക്ക് എംഡി സതീഷ് കുമാര്‍ പറഞ്ഞു. ഒന്നാം ഓണം മുതല്‍ റസ്‌റ്റോറന്റ് ശാഖകളില്‍ നിന്ന് സദ്യ ലഭ്യമാക്കും. ഏത് ദിവസം വേണമെങ്കിലും സദ്യ തയ്യാറാക്കി വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
EP jayarajan's grand son's maveli video viral | Oneindia Malayalam

ഷാര്‍ജയിലെ സഫാരി മാളില്‍ 16തരം പായസങ്ങള്‍ അടങ്ങിയ പായസമേള 27 മുതല്‍ ഒരുക്കും. അബുദാബിയിലെ ഗ്രീന്‍ ലീഫ് റെസ്റ്റോറന്റ് 28 മുതല്‍ പായസമേള ഒരുക്കുന്നതായിരിക്കും. ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടിലെത്തിക്കുമെന്നും ഉഉ നിബു സാം ഫിലിപ്പ് പറഞ്ഞു. മുസഫ വ്യവസായ മേഖലയിലെ കോക്കനട്ട് ലഗൂണില്‍ നാളെ മുതല്‍ 31വരെ പായസമേളയുണ്ടാകുന്നതായിരിക്കും.

അമ്പലപ്പുഴ പാല്‍പ്പായസവും മത്തങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ്, പാലട, അരി, സേമിയം എന്നീ പായസങ്ങളും ലഭിക്കുമെന്ന് എംഡി അറിയിച്ചു. എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസം ഒന്നാം ഓണം, തിരുവോണ ദിവസങ്ങളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. കാലിക്കറ്റ് പാരഗണ്‍, സല്‍ക്കാര ഹോട്ടലുകളില്‍ സദ്യയും പായസവും ലഭിക്കുമെന്ന് ഷെഫ് റോയി അറിയിച്ചു.

English summary
Payasamela is being organized to sweeten the Onam 2020 celebrations of expats in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X