കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്പാട് അതിഥിതൊഴിലാളികളുടെ അവസ്ഥ;നേരത്തേ മുന്നറിയിപ്പ് നൽകി,കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നു

  • By Aami Madhu
Google Oneindia Malayalam News

കോട്ടയം; ഇന്ന് രാവിലെയായിരുന്നു എല്ലാ വിലക്കുകളും ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് ടൗണിൽ അതിഥി തൊഴിലാളികൾ സംഘടിച്ചത്. പശ്ചിംമ ബംഗാളിലേക്ക് തിരികെ മടങ്ങുന്നതിനായി വാഹനം ആവശ്യപ്പെട്ട ഇവര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. എകദേശം മുവായിരത്തിലേറെ വരുന്ന തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം. ഒടുവിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സംസാരിച്ചതിന് ശേഷമായിരുന്നു ഇവർ പിരിഞ്ഞ് പോകാൻ തയ്യാറായത്. തൊഴിലാളികൾക്ക് ഭക്ഷണ, താമസ സൗകര്യങ്ങളും ജില്ലാ ഭരണകുടം ഉറപ്പ് നൽകി.

അതേസമയം പായിപാടെ ഇന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടര്‍ക്ക് തിരുവല്ല നഗരസഭ കൗണ്‍സിലര്‍ എം കെ നിസ്സാമുദ്ദീന്‍ എഴുതിയ തുറന്ന കത്താണ് വീണ്ടും ചർച്ചയായിരിക്കുന്നത്. പ്രദേശത്തെ അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെട്ടില്ലേങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് കത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച് കത്തിന്റെ പൂർണരൂപം വായിക്കാം

 പായിപ്പാട് നടപ്പാകുന്നുണ്ടോ എന്ന്

പായിപ്പാട് നടപ്പാകുന്നുണ്ടോ എന്ന്

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർക്ക് വിനയപൂർവ്വം ഒരു പായിപ്പാട് നിവാസിയുടെ തുറന്ന കത്ത്
രാജ്യം അതീവ ഗൗരവത്തോടും ജാഗ്രതയോടു കൂടിയും കോവിഡ് 19 എന്ന വൈറസിനെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ അങ്ങ് ജില്ലയിൽ നടപ്പാക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന മുൻകരുതലും ജാഗ്രതയും അതിന്റെ യഥാർത്ഥ ഫലത്തിൽ പായിപ്പാട് നടപ്പാകുന്നുണ്ടോ എന്ന് അങ്ങ് ഒന്ന് പരിശോധിക്കണമെന്നത് ഒരു അഭ്യർത്ഥനയാണ്.

 കവലയിൽ ഒത്തു കൂടുന്നത്

കവലയിൽ ഒത്തു കൂടുന്നത്

കേരളം മുഴുവൻ ജനങ്ങൾ ആവശ്യത്തിനു മാത്രം പുറത്തിറങ്ങുമ്പോൾ ഇവിടെ ആൾക്കൂട്ടങ്ങൾ ഒഴിഞ്ഞ സമയങ്ങളില്ല. രാവിലെയും വൈകുന്നേരങ്ങളിലും നൂറ് കണക്കിന് തൊഴിലാബികളാണ് കവലയിൽ ഒത്തു കൂടുന്നത്. സർ അതിഥി സംസ്ഥാന തൊഴിലാളികൾ എന്ന് സർക്കാർ ഇവരെ അഭിസംബോധന ചെയ്യുന്നതിന് മുൻപു തന്നെ അവരെ അങ്ങനെ കരുതിയവരാണ് ഞങ്ങൾ പായിപ്പാട്ടുകാർ.

 സഹോദരങ്ങളെ പോലെ

സഹോദരങ്ങളെ പോലെ

ഈ നാട്ടിൽ അവർക്ക് ലഭിച്ച ആതിഥേയത്വവും സുരക്ഷിതത്വവും തന്നെ ആണ് വലിയ വ്യവസായവും വികസനം ഒന്നും കടന്നു വരാത്ത ഈ ചെറിയ നാട്ടിലേക്ക്‌ അവർ ധാരാളമായി കടന്നു വരാനുണ്ടായ കാരണം.പായിപ്പാട് മുസ്ലിം പള്ളിയിൽ ഒക്കെ കടന്നു വന്നവർക്ക് അത് നന്നായി മനസിലാവും. അവരെ ഞങ്ങൾ സഹോദരങ്ങളെ പോലെ തന്നെയാണ് നാളിതുവരെയും കരുതിയത്.
ഇനിയും അങ്ങനെ തന്നെ ആവും.

 സ്ഥല കെട്ടിട ഉടമകളാണ്

സ്ഥല കെട്ടിട ഉടമകളാണ്

എന്നാൽ ഇപ്പോൾ പ്രശ്നം അതല്ല. കർഫ്യു ദിനത്തിൽ പോലും വൈകുന്നേരങ്ങയിൽ ഇവർ കൂട്ടമായി കവലയിലേക്ക് കടന്നു വന്ന സാഹചര്യമാണുണ്ടായത്. അതാത് ദിവസം സാധനം വാങ്ങി ഭക്ഷണം പാകം ചെയത് കഴിക്കുന്നവരാണ് ഇവർ.ഇവർ താമസിക്കുന്ന തൊഴിൽ ഇടങ്ങൾ അങ്ങ് ഒന്ന് പരിശോധിക്കണം. വളരെ മോശപ്പെട്ട അവസ്ഥയാണ് പല സ്ഥലത്തും. അതിന് കാരണക്കാർ ഈ തൊഴിലാളികളല്ല. സ്ഥല കെട്ടിട ഉടമകളാണ്.

 ക്യാമ്പുകളിൽ എത്തിക്കണം

ക്യാമ്പുകളിൽ എത്തിക്കണം

ലൈസൻസില്ലാത്ത പഞ്ചായത്ത് നമ്പർ ഇല്ലാത്ത കെട്ടിടങ്ങൾ അനവധി ഉണ്ട് ഈ നാട്ടിൽ. ഇപ്പോൾ ഇവരെ അവരുടെ നാട്ടിലേക്ക് പറഞ്ഞു വിടാൻ പറ്റാത്ത അവസ്ഥയാണ് എന്നറിയാം.എന്നാൽ നമ്മൾ വീടുകളിൽ കഴിയുകയും ഇവർ പുറത്തിറങ്ങി നടക്കുകയും ചെയ്യുനിടത്ത് എന്ത് ജാഗ്രതയും കരുതലും നടപ്പാവും. ഇവർ ക്യാമ്പുകളിൽ നിന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കണമെങ്കിൽ അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങളും അവശ്യ സാധനങ്ങളും ക്യാമ്പുകളിൽ എത്തിക്കണം.

ജീവിക്കാൻ ഭക്ഷണം വേണം

തലകൾ എണ്ണി ആയിരങ്ങൾ വാങ്ങുന്ന മുതലാളിമാർ ഇത് ചെയ്യും എന്ന് കരുതാൻ ഇവരെ നന്നായി അറിയുന്ന ഞങ്ങൾക്ക് കഴിയില്ല.അതിഥി സംസ്ഥാന തൊഴിലാകൾക്കും ജീവിക്കാൻ ഭക്ഷണം വേണം. ഒന്നുകിൽ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുന്നത് വരെ അവരെ അവരുടെ നാട്ടിലേക്ക് സുരക്ഷിതമായി പറഞ്ഞ് അയക്കണം. അല്ലെങ്കിൽ കേരള സർക്കാർ നടപ്പാക്കുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ച് അവരുടെ ക്യാമ്പുകളിൽ തങ്ങാൻ ഉള്ള അവസ്ഥ ഉണ്ടാക്കണം.ഈ രണ്ടിൽ ഒന്ന് നടന്നിട്ടില്ല എങ്കിൽ വരാൻ പോകുന്ന അവസ്ഥ അതീവ ഗുരുതരം ആയിരിക്കും.....വിശ്വസ്ഥതയോടെ
നിസാം പായിപ്പാട്.

English summary
Payippad municipality councilor warning about migrant workers condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X