പായിപ്പാട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവം; അതിഥി സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കോട്ടയം: പായിപ്പാട് ലോക്ക്ഡൗണ്‍ സംഘടിപ്പിച്ച് പ്രതിഷേധിച്ച് അതിഥി സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.
അതിഥി സംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയായിരുന്നു നാട്ടിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ഉയര്‍ത്തി അതിഥി സംസ്ഥാന തൊഴിലാളികള്‍ കോട്ടയത്തെ പായിപ്പാട് ഒത്തുകൂടിയത്. നാട്ടിലേക്ക് പോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇവരുടെ ആവശ്യം അംഗീകരിക്കാനാവുന്നതല്ലെന്ന് കളക്ടര്‍ പറഞ്ഞു.

താമസവും ഭക്ഷണ സൗകര്യവും ഇവവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രതിഷേധം ആസുത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഇവരെ പുറത്ത് കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷണം ഉറപ്പാക്കുമെന്നും അവര്‍ക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും ഇവര്‍ക്ക് ഉറപ്പ് നല്കി. ഹിന്ദി ഭാഷ സംസാരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ക്യാമ്പുകളില്‍ നിയാഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാത്ത തൊഴില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി സുനില്‍കുമാറും അറിയിച്ചിരുന്നു.
പായിപ്പാടെ അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രശ്നത്തിന് പിന്നാലെ വലിയ ജാഗ്രതയാണ് പൊലീസും ഭരണകൂടവും സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിഥി സംസ്ഥാന തൊഴിലാളികളുള്ള സ്ഥലമാണ് പെരുമ്പാവൂര്‍. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി പെരുമ്പാവൂരില്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിച്ചിട്ടുണ്ട്.
റൂറല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് ഇവിടെ കമ്മ്യൂണിറ്റി കിച്ചന് ഒരുക്കുന്നത്. ഇന്നലെ തൊഴിലാളികളുടെ ക്യാമ്പിലെത്തി ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും പൊലീസ് ശ്രമിച്ചിരുന്നു. പെരുമ്പാവൂരിലെ ബംഗ്ലാ കോളനിയില്‍ മാത്രം ഏകദേശം 1800 ഓളം അതിഥി തൊഴിലാളികളുണ്ടെന്നാണ് കരുതുന്നത്.
Recommended Video
അതിഥി സംസ്ഥാന തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ പെരുമ്പാവൂരില്‍ പൊലിസ് റൂട്ട് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു, ആരോഗ്യ സുരക്ഷയ്ക്കും ഭക്ഷണ വിതരണത്തിനും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്തു. വാടകയുടെ പേരില്‍ കെട്ടിട ഉടമകള്‍ ഇവരെ ഇടക്കിവിടില്ലായെന്നും ഉറപ്പ് നല്കി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications