കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്ര സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ മത്സരം മുറുകുന്നു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലുള്ള പായിപ്ര സര്‍വിസ് സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടപടിക്കു വിധേയരായ രണ്ടു പേര്‍ മല്‍സര രംഗത്തിറങ്ങിയതോടെ സഹകരണ സംഘം തെരഞ്ഞെടുപ്പ് വാശിയും വീറുമേറി. കഴിഞ്ഞമുളവൂര്‍ലോക്കല്‍സമ്മേളനത്തില്‍ പാര്‍ട്ടി അച്ചടക്കനടപടിക്ക് വിധേയരായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എം.ജലീല്‍, കെ.പി.ബിജു എന്നിവരാണ് സൊസൈറ്റിതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങിയിരിക്കുന്നത്.

payipram

രണ്ട് പേരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയെങ്കിലും ഇവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. മുളവൂരില്‍ നിന്നും പാര്‍ട്ടി മരസര രംഗത്തിറക്കിയ നാല് പേരില്‍ ഒരാളെ മാറ്റണമെന്നും, ഇവരില്‍ ഒരാളെ മല്‍സരിപ്പിക്കണമെന്നുമാവശ്യപെട്ടാണ് ഇവര്‍ മല്‍സര രംഗത്ത് ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ പിടിവാശിക്കു മുന്നില്‍ വഴങ്ങണ്ടന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

13 അംഗ ഭരണസമിതിയിലേക്ക് മുളവൂര്‍ ലോക്കലില്‍ നിന്നും 4 പേരെയാണ് പാര്‍ട്ടി മല്‍സര രംഗത്തിറക്കിയിരിക്കുന്നത്. വി.എസ്.മുരളി, എം.ഇ.അബ്ബാസ്, പി.എ.മൈതീന്‍, പി.എസ്.ബൈജു എന്നിവരാണ് മത്സരിക്കുന്നത്. ബാക്കി ഒമ്പത് പേര്‍ പായിപ്ര ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. പി.ഡി.അനില്‍കുമാര്‍, ജെബി ഷാനവാസ്, പുഷ്പ ശ്രീധരന്‍, വി.ആര്‍.ശാലിനി, പി.എ.ബിജു എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. കെ.എസ്.റഷീദ്, എം.എ.നൗഷാദ്, കെ.എസ്.രംഗേഷ്, ഇ.എ.ഹരിദാസ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

payipram

നിലവില്‍ പായിപ്രയില്‍ നിന്നുള്ള കെ.എസ്.റഷീദ് പ്രസിഡന്റും മുളവൂരില്‍ നിന്നുള്ള ഒ.കെ.മുഹമ്മദ് വൈസ് പ്രസിഡന്റുമായുള്ള ഭരണസമിതിയാണ് സംഘം ഭരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഒ.കെ.മോഹനന്‍, നിലവിലെ വൈസ് പ്രസിഡന്റ് ഒ കെ.മുഹമ്മദ്, എന്നിവരടക്കമുള്ള ഒമ്പതോളം പേരെ ഒഴിവാക്കിയാണ് പാര്‍ട്ടി പുതിയ പാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. 26ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ പായിപ്രയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സംഘത്തില്‍ വര്‍ഷങ്ങളായി എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. വിമതര്‍ പ്രചരണ രംഗത്ത് സജീവമായതോടെ സംഘം തെരഞ്ഞെടുപ്പ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഓര്‍മിക്കുന്നത് പോലെ വാശിയും വിറുമായി. ഇരുവിഭാഗം സ്ഥാനാര്‍ത്ഥികളും തങ്ങളുടെ വോട്ട് ഉറപ്പിക്കുന്നതിനായി വീടുകള്‍ കയറി ഇറങ്ങുകയാണ്. സി.പി.എമ്മിന് വിക്തമായ മേധവിത്വമുള്ള സംഘത്തില്‍ പരമാവധി വോട്ടുകള്‍ ചോര്‍ത്തുകയാണ് വിമതര്‍ ലക്ഷ്യമിടുന്നത്.

English summary
payipram cooperative society election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X