രണ്ടരക്കോടി രൂപ കുടിശിക, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെഎസ്ഇബി
തിരുവനന്തപുരം: കുടിശിക അടച്ചു തീർക്കാത്തതിനാൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപയാണ് നിലവിലെ സ്റ്റേഡിയത്തിന്റെ കുടിശിക. സെപതംബർ 28 ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി.
നടപടിയെ തുടർന്ന് സുരക്ഷയുടെ ഭാഗമായി സിറ്റി പോലിസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.അതേസമയം ഇന്ത്യ-ദക്ഷിണാഫ്രിക മത്സരത്തിനായി സ്റ്റേഡിയത്തിലെ ജോലികൾ പുരോഗമിക്കുകയാണ്.നാല്‍പ്പതിനായിരത്തിലധികം കാണികളെ ഉല്‍ക്കൊള്ളാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.

ഗാലറിയുടെയും ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. ഇതിനിടയിലാണ് അപ്രീതീക്ഷിതമായി കെഎസ്ഇബി സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചത്. ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇന്‍ഡീസ് എട്ടു വിക്കറ്റിനു ജയിച്ചിരുന്നു
മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കുന്നത്. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് രണ്ടാം മത്സരം. മൂന്നാം ടി20 നാലാം തിയതി ഇന്‍ഡോറിലും നടക്കും. ട്വന്റി 20ക്ക് പുറമേ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.












Click it and Unblock the Notifications