പയ്യാമ്പലത്ത് ശവസംസ്കാരത്തിന് വീണ്ടും ഫീസ് ഏർപ്പെടുത്തി.: കോർപറേഷൻ ഭരണ സമിതിയിൽ അഭിപ്രായ ഭിന്നത
കണ്ണൂർ: കൊവിഡ് കാലത്ത് നിർത്തിവെച്ച പയ്യാമ്പലത്തെ ശവസംസ്കാരത്തിനുള്ള ഫീസ് വീണ്ടും ഏർപ്പെടുത്തിയതിനെതിരെ ഭരണകക്ഷിയിൽ തന്നെ എതിർപ്പ്. മേയർ ഏകപക്ഷീയമാണ് തീരുമാനമെടുത്തതെന്ന ആരോപണവുമായി ഭരണ സമിതിയിലെ മുതിർന്ന അംഗവും മുൻ' ഡെപ്യൂട്ടി മേയറുമായ കെ.കെ രാഗേഷ് രംഗത്തുവന്നു.
പിടികിട്ടാപ്പുള്ളിയെ പിടിക്കാന്‍ കല്യാണ വീട്ടിലെത്തി പേലീസ്, നടന്നത് സിനിമയെ വെല്ലുന്ന ആക്ഷന്‍
കണ്ണൂർകോർപറേഷൻ പരിധിയിലെ പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ മൃതസംസ്കാരത്തിനുള്ള ഇളവ് കൊവിഡ് കാലത്ത് ഏർപ്പെടുത്തിയതായിരുന്നു എന്നാൽ ഇപ്പോൾനിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം കോർപേറേഷൻ മേയർ ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നാണ് വിമർശനം'

കോർപറേഷൻ പരിധിയിലുള്ളവരിൽനിന്ന് 2000 രൂപയും പുറത്തുള്ളവരിൽനിന്ന് 3000 രൂപയും ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികൾക്കുള്ള നിരക്ക് 1500 രൂപയാക്കി കുറയ്ക്കുകയായിരുന്നു. ഇനിമുതൽ കോർപറേഷൻ പരിധിയിലുള്ളവരിൽനിന്ന് 1500 രൂപയും കോർപറേഷന് പുറത്തുള്ളവരിൽനിന്ന് 3000 രൂപ ഈടാക്കാനാണ് തീരുമാനം.
കോർപറേഷൻ പരിധിക്കകത്തെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൃതസംസ്കാരം പൂർണമായും സൗജന്യമായിരിക്കും. നേരത്തെ കോർപറേഷൻ പരിധിയിലുള്ളവർക്ക് സൗജന്യവും പുറത്തുനിന്നുള്ളവർക്ക് 900 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബൈലോ അംഗീകരിക്കത്തതിനു മുന്‍പേ തുക ഈടാക്കുന്നുവെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് ആരോപണമുന്നയിച്ചതോടെയാണ് വിഷയം ചർച്ചയായത്.
പയ്യമ്പാലം ശാന്തിതീരത്ത് മൃതസംസ്കാരത്തിന് രണ്ടു തരത്തിലുള്ള തുക ഈടാക്കുന്നത് അവസാനിപ്പിച്ച് എല്ലാവർക്കും സൗജന്യമാക്കണമെന്നും കൗൺസിൽ അംഗീകരിക്കുന്നതിനു മുൻപ്ബൈലോ പ്രകാരമുള്ള തുക ഈടാക്കാൻ തിടുക്കം കാട്ടുന്നത് കോർപറേഷനും മേയറും അറിഞ്ഞുകൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്നും രാഗേഷ് പറഞ്ഞു. യുഡിഎഫ് കൗൺസിലർ കെ.വി.അനിത രാഗേഷിന് പിന്തുണ നൽകിയെങ്കിലും മറ്റു യുഡിഎഫ് കൗൺസിലർമാരൊന്നും തുക വർധിപ്പിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. സൗജന്യനിരക്കിൽ മൃതസംസ്കാരം നടത്തണമെന്ന് എൽഡിഎഫ് കൗൺസിലർ ടി.രവീന്ദ്രൻ അഭിപ്രായമുന്നയിച്ചെങ്കിലും മറ്റ് എൽഡിഎഫ് കൗൺസിലർമാരും വിയോജിപ്പ് പ്രകടിപ്പിച്ചില്ല.
ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിലുള്ള മൃതസംസ്കാരം സാധ്യമാകില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനമെന്നനിലയിൽ പദ്ധതികൾ നടപ്പിലാക്കാനും മറ്റുമുള്ള കോർപറേഷന്റെ തനത് വരുമാനം ഏതൊക്കെ രീതിയിലാണെത്തുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും മേയർ പറഞ്ഞു. വാതകശ്മശാനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണമന്നും മേയർ നിർദേശിച്ചു. കാൽനടയാത്രികർക്കും വാഹനയാത്രികർക്കും യാത്രാതടസം സൃഷ്ടിക്കുന്ന തരത്തിലുള്ള അനധികൃത നിർമാണങ്ങളും വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യാത്തതിൽ ഉദ്യേഗസ്ഥ അലംഭാവമാണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഇന്ദിര ആരോപിച്ചു. പരാതി അതത് ഉദ്യോഗസ്ഥരെ അറിയിക്കാറുണ്ടെന്നും നടപടിയില്ലാത്തപക്ഷം പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്നും മേയർ പറഞ്ഞു. പടന്ന പാലത്ത് പണി പൂർത്തിയായ മലിനജല ശുദ്ധീകരണ പ്ളാൻ്റ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും ഈക്കാര്യത്തിൽ തടസമില്ലെന്നും മേയർ പറഞ്ഞു.
Recommended Video
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications