കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവ ചിത്രങ്ങള്‍ ചാനലിലും; പോലീസ് വിശദീകരണം തേടും

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍വെച്ച് പ്രസവചിത്രങ്ങളെടുക്കുകയും വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ന്യൂസ് ചാനലിനോട് പോലീസ് വിശദീകരണം തേടും. സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ചിത്രങ്ങള്‍ അതേപടി പ്രദര്‍ശിപ്പിച്ചത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം തേടുകയെന്ന് കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സിഐ കെ. സുഷീര്‍ പറഞ്ഞു.

രണ്ടുമാസം മുന്‍പാണ് പയ്യന്നൂര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍വെച്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചിത്രമെടുപ്പ് നടന്നത്. ഇവ പിന്നീട് വ്യാപകമായി പ്രരിപ്പിക്കപ്പെടുകയായിരുന്നു. തന്റെ പ്രസവത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്നാരോപിച്ച് ഒരു യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം മൂന്നോട്ടു നീങ്ങുകയാണ്.

kannur-map

സംഭവത്തിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ഡോ. മധുസൂദനന്‍, ഡോ. മനോജ്, ഡോ. സുനില്‍കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയില്‍ അവധിപോലും റിപ്പോര്‍ട്ട് ചെയ്യാതെ ഡോക്ടര്‍മാര്‍ മുങ്ങുകയായിരുന്നു. സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ എറണാകുളത്തുള്ളതായാണ് സൂചന.

ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 30ന് മാത്രമേ പരിഗണിക്കുകയുള്ളൂ. അതുവരെ അറസ്റ്റ് ഒഴിവാക്കാനായി ഇവര്‍ ഒളിവില്‍ തുടരാനാണ് സാധ്യത. മൂന്നു ഡോക്ടര്‍മാരെയും കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

English summary
Payyannur baby delivery photos in whatsapp, police question channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X