Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃസ്‌നേഹം കൊണ്ട് മര്‍ദ്ദനവും മറന്നോ? മകള്‍ ഉപദ്രവിച്ചിട്ടില്ലെന്ന് പയ്യന്നൂരിലെ അമ്മ

കാര്‍ത്ത്യായനിയുടെ മകന്‍ ആണ് അമ്മയെ സഹോദരി ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. വീഡിയോ സഹിതം ആയിരുന്നു പരാതി

കണ്ണൂര്‍: മുറിയില്‍ മൂത്രം ഒഴിച്ചതിന് വൃദ്ധമാതാവിനെ മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്ന വാര്‍ത്തയാണ് പയ്യന്നൂരില്‍ നിന്ന് വന്നത്. 75 വയസ്സുള്ള അമ്മയെ മര്‍ദ്ദിച്ച മകള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നു. പരാതിയെ തുടര്‍ന്ന് മകളെ കസ്റ്റഡിയിലും എടുത്തു.

എന്നാല്‍ തന്നെ മകള്‍ ഉപദ്രവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ആ അമ്മ പറയുന്നത്. തന്നെ നല്ല രീതിയിലാണ് മകള്‍ സംരക്ഷിക്കുന്നത് എന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി.

Crime

പയ്യന്നൂര്‍ സ്വദേശിനിയായ ചന്ദ്രമതിയ്‌ക്കെതിരെ ആയിരുന്നു പരാതി. അമ്മ കാര്‍ത്ത്യായനിയെ മര്‍ദ്ദിക്കുന്നതിനെതിരെ മറ്റൊരു മകന്‍ ആണ് പരാതി നല്‍കിയത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സഹിതം ആയിരുന്നു പരാതി നല്‍കിയത്.

തുടര്‍ന്ന് ചന്ദ്രമതിയ്‌ക്കെതിരെ പോലീസ് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസ് എടുത്തു. ചന്ദ്രമതിയേയും ഭര്‍ത്താവിനേയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി കാര്‍ത്ത്യായനിയെ ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെയാണ് മകളെ സംരക്ഷിച്ചുകൊണ്ട് കാര്‍ത്ത്യായനി രംഗത്തെത്തിയത്. തന്നെ മകള്‍ മര്‍ദ്ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+