കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്നൂര്‍ താലൂക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

  • By Sanoop Pc
Google Oneindia Malayalam News

പയ്യന്നൂര്‍: പുതുതായി രൂപീകരിച്ച പയ്യന്നൂര്‍ താലൂക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു . ഒരു ജനതയുടെ ചിരകാല സ്വപ്നമാണ് പുതിയ താലൂക്ക് രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതു മാനദണ്ഡം വച്ചുനോക്കിയാലും വളരെ നേരത്തേ തന്നെ രൂപീകൃതമാവേണ്ടതായിരുന്നു പയ്യന്നൂര്‍ താലൂക്ക്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടപ്പിലാവാതെ പോവുകയായിരുന്നു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കണ്ടെതിനാലാണ് പുതിയ സര്‍ക്കാര്‍ ഇതിന് മുന്തിയ പരിഗണന നല്‍കി നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹസിൻ ജഹാനെ ബ്രെയിൻ വാഷ് ചെയ്തത് മുൻ ഭർത്താവോ? ഹസിന്റെ ആദ്യ ഭർത്താവ് പറയുന്നു!ഹസിൻ ജഹാനെ ബ്രെയിൻ വാഷ് ചെയ്തത് മുൻ ഭർത്താവോ? ഹസിന്റെ ആദ്യ ഭർത്താവ് പറയുന്നു!

ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ഭരണസംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പയ്യന്നൂരും കുന്നംകുളത്തും താലൂക്കുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. ഈ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും ക്രമേണ അവ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

pinarayi

പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ. ശ്രീമതി ടീച്ചര്‍ എംപി, എംഎല്‍എമാരായ സി കൃഷ്ണന്‍, ടിവി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സബ്കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി സത്യപാലന്‍, വിവി പ്രീത, ടി ലത, എഡിഎം ഇ മുഹമ്മദ് യൂസുഫ്, മുന്‍ എംഎല്‍എ പി ജയരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂര്‍ താലൂക്കും വിഭജിച്ചാണ് പയ്യന്നൂര്‍ താലൂക്ക് രൂപീകരിച്ചിരിക്കുന്നത്. തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂര്‍, വെള്ളൂര്‍, കോറോം, കരിവെള്ളൂര്‍, പെരളം, കാങ്കോല്‍, ആലപ്പടമ്പ, എരമം, പെരുന്തട്ട, കുറ്റൂര്‍, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകള്‍ ഉള്‍പ്പെട്ടതാണിത്.

513.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള താലൂക്കില്‍ 2011-ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 3,50,836 ആണ്. പയ്യന്നൂരിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലാണ് പുതിയ താലൂക്ക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

തമിഴകം പിടിക്കാന്‍ ടിടിവിയുടെ പുതിയ പാര്‍ട്ടി: ഔദ്യോഗിക പ്രഖ്യാപനം 15ന്, കമല്‍ഹാസനെ ലക്ഷ്യം വെച്ച്!!തമിഴകം പിടിക്കാന്‍ ടിടിവിയുടെ പുതിയ പാര്‍ട്ടി: ഔദ്യോഗിക പ്രഖ്യാപനം 15ന്, കമല്‍ഹാസനെ ലക്ഷ്യം വെച്ച്!!

പൂരപ്രേമികള്‍ക്ക് തീരാ ദു:ഖം, ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു, അടക്കം കോടനാട്ട്പൂരപ്രേമികള്‍ക്ക് തീരാ ദു:ഖം, ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു, അടക്കം കോടനാട്ട്

English summary
payyannur taluk inaugurated by pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X