പ്രസവ ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍; പയ്യന്നൂര്‍ ആശുപത്രിക്കെതിരെ നടപടി
കണ്ണൂര്‍: അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്ന പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ഡിഎംഒയുടെ അന്വേഷണം. പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം. തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്നരമാസം മുന്‍പ് നടന്ന പ്രസവത്തിന്റെ രംഗങ്ങളാണ് വാട്‌സ് ആപ് വഴി പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഇരുപതോളം ചിത്രങ്ങള്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും പകര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളില്‍ ഗൈനക്കോളജി ഡോക്ടറുടെയും നഴ്‌സിന്റെയുമൊക്കെ മുഖം വ്യക്തമായതോടെയാണ് ആശുപത്രിയെക്കുറിച്ച് വിവരം ലഭിച്ചത്.

പുറത്തുനിന്നും ആരും പ്രവേശിക്കാത്ത തിയേറ്ററില്‍ നിന്നും മറ്റു ഡോക്ടര്‍മാരോ നഴ്‌സോ ആയിരിക്കണം ചിത്രങ്ങളെടുത്തതെന്നാണ് വിവരം. മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായ ഗുരുതരമായ കുറ്റമാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അരങ്ങേറിയതെന്ന് വ്യക്തമാണ്. സംഭവം വിവാദമായിട്ടും ആശുപത്രി അധികൃര്‍ മൗനം പാലിക്കുന്നതും ദുരൂഹതയുണര്‍ത്തുന്നു.
ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം ചാനലില്‍ വാര്‍ത്തയായതോടെയാണ് ഡിഎംഒ അടക്കമുള്ളവര്‍ രംഗത്തെത്തി വിശദീകരണം ആവശ്യപ്പെട്ടത്. അതിനിടെ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒളി ക്യാമറകളുടെ കാലത്ത് ഓപ്പറേഷന്‍ തിയറ്ററുകളിലും സ്ത്രീകളെ മൊബൈല്‍ ഫോണുകള്‍ പിന്തുടരുന്നുണ്ടെന്നത് ഞെട്ടിക്കുന്നതാണ്.












Click it and Unblock the Notifications