പയ്യാവൂർ- കുന്നത്തൂർപാടി- കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് 60 കോടി;മലയോരമേഖലയ്ക്ക് കരുത്താകും
പയ്യാവൂർ- കുന്നത്തൂർപാടി- കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് 60 കോടി അനുവദിച്ചതായി ജോണ്‍ ബ്രിട്ടാസ് എംപി. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും തുകകൾ അനുവദിക്കുന്നതിനു വേണ്ടി കേരള സർക്കാർ അയച്ചു കൊടുത്ത റോഡുകളുടെ ലിസ്റ്റിൽ നിന്നും 39 പദ്ധതികൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. അത്തരത്തിൽ അനുമതി നൽകിയ പദ്ധതികളിലൊന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. സാഗി പദ്ധതി പ്രകാരം താൻ ദത്തെടുത്ത പഞ്ചായത്ത് കൂടിയാണ് പയ്യാവൂരെന്നും റോഡ് വികസനം മലയോരമേഖലയുടെ വികസനത്തിനും ഇതൊരു നാഴികക്കല്ലാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ-'കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ച് പയ്യാവൂർ, ഉളിക്കൽ പഞ്ചായത്ത് നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡ് വികസനം. ദീർഘ നാളത്തെ കാത്തിരിപ്പിനും നിരന്തരമായ ഇടപെടലുകൾക്കും ശേഷം സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് ഈ റോഡ് വികസിപ്പിക്കുന്നതിന് 60 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള അനുമതി കത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം 28.01.2026ന് കേരള സർക്കാരിന് അയച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും തുകകൾ അനുവദിക്കുന്നതിനു വേണ്ടി കേരള സർക്കാർ അയച്ചു കൊടുത്ത റോഡുകളുടെ ലിസ്റ്റിൽ നിന്നും 39 പദ്ധതികൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. അത്തരത്തിൽ അനുമതി നൽകിയ 39 എണ്ണത്തിൽ 17-ാമത്തെതാണ് പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡ്. പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും എന്നുമാത്രമല്ല മലയോരമേഖലയുടെ വികസനത്തിനും ഇതൊരു നാഴികക്കല്ലാകും.

കേന്ദ്ര ഗവൺമെന്റിന്റെ തന്നെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതി പ്രകാരം ഓരോ എംപിക്കും ഏതാനും ഗ്രാമങ്ങളെ ദത്തെടുത്ത് വികസിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഈ സാഗി പദ്ധതി പ്രകാരം കണ്ണൂർ ജില്ലയിൽ ഞാൻ ദത്തെടുത്ത രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് പയ്യാവൂർ ഗ്രാമപഞ്ചായത്ത്. സാഗി പദ്ധതിക്ക് കീഴിൽ ദത്തെടുക്കപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ച് വില്ലേജ് ഡവെലപ്പ്മെന്റ് പ്ലാൻ (VDP) തയ്യാറാക്കി അംഗീകരിച്ച് ആയതിൽ വിവരിക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. സാഗി പദ്ധതി പ്രകാരം ഇത്തരത്തിൽ അംഗീകരിക്കുന്ന വില്ലേജ് ഡവെലപ്പ്മെന്റ് പ്ലാനിൽ ഉൾപ്പെടുന്ന പദ്ധതികൾക്ക് എല്ലാ കേന്ദ്രപദ്ധതികളിലും പ്രവർത്തികളിലും പ്രത്യേക മുൻഗണന നൽകണമെന്നാണ് കേന്ദ്രം തന്നെ അനുശാസിക്കുന്നത്. ആയതിനാൽ പയ്യാവൂർ പഞ്ചായത്തിൽ സാഗി പദ്ധതി പ്രകാരം ഏറ്റെടുത്ത് നടത്തേണ്ട പ്രവൃത്തികളെ കുറിച്ചുള്ള ചർച്ച തുടങ്ങിയപ്പോൾ തന്നെ ആദ്യം മുൻഗണന നൽകിയത് പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡ് സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സഹായത്തോടെ വികസിപ്പിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ വില്ലേജ് ഡവെലപ്പ്മെന്റ് പ്ലാനിൽ ഈ റോഡ് വർക്ക് CRIFന് കീഴിൽ ഉൾപ്പെടുത്തുകയും അംഗീകരിച്ച VDPയുടെ പകർപ്പ് സഹിതം കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് ഞാൻ കത്തുകൾ അയക്കുകയും പലതവണ അദ്ദേഹത്തെ നേരിട്ട് കണ്ട് ഈ റോഡിന്റെ വികസനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
ശ്രീ നിതിൻ ഗഡ്കരി കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന കാലയളവിലാണ് സാഗി പദ്ധതി ആരംഭിച്ചത് എന്നതിനാൽ തന്നെ പ്രസ്തുത പദ്ധതിയുടെ പ്രധാന വ്യവസ്ഥയായ മറ്റ് കേന്ദ്ര പദ്ധതികളിൽ മുൻഗണന നൽകണമെന്ന വ്യവസ്ഥ പരിഗണിച്ച് അദ്ദേഹം ഇപ്പോൾ ചുമതല വഹിക്കുന്ന ഉപരിതല ഗതാഗത വകുപ്പിന് കീഴിൽ വരുന്ന CRIF പദ്ധതിക്ക് കീഴിൽ പ്രസ്തുത റോഡിന് മുൻഗണന നൽകണമെന്ന എന്റെ ആവശ്യം വസ്തുതാപരമായി ശരിയാണെന്ന് നേരിൽ കണ്ടപ്പോൾ തന്നെ അദ്ദേഹം സമ്മതിക്കുകയും പ്രസ്തുത ആവശ്യം അനുഭാവപുർവ്വം പരിഗണിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നതാണ്.
എന്നാൽ CRIF ഫണ്ട് കേരളത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒന്ന് രണ്ട് കൊല്ലങ്ങളായി ഉണ്ടായിരുന്ന ചില പ്രായോഗിക തടസങ്ങൾ ചൂണ്ടിക്കാട്ടി CRIF ഫണ്ട് അനുവദിക്കുന്നത് മാറ്റി വെച്ചുകൊണ്ടിരിക്കുകയായിരുന്നു. CRIFന് കീഴിൽ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് Bank of Sanctioned Works Ratio പ്രകാരം അനുവദനീയമായ പരിധി കഴിഞ്ഞു എന്നും മറ്റുമുള്ള സാങ്കേതിക കാരണങ്ങളായിരുന്നു ഇത്. കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ ഈ വിഷയത്തിലും പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കേരള സർക്കാരും ഈ വിഷയം നിരവധി തവണ ഉന്നയിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി- മണിക്കടവ്-നുച്യാട് റോഡ് ഉൾപ്പെടെയുള്ള 39 പദ്ധതികൾക്ക് സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും തുകകൾ അനുവദിച്ചത്.
പ്രസിദ്ധമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന പയ്യാവൂരിൽ നിന്നും തീർത്ഥാടന കേന്ദ്രമായ കുന്നത്തൂർ പാടി വഴി കണ്ണൂരിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും തുടർന്ന് നുച്യാട് വരെയും നീളുന്ന ഈ റോഡ് മെക്കാഡം ചെയ്ത് ഉയർന്ന നിലവാരത്തിൽ യാഥാർത്ഥ്യമാക്കുന്നതോടു കൂടി കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലയുടെ ടൂറിസം രംഗത്തെ വൻകുതിച്ചു ചാട്ടത്തിനു മാത്രമല്ല തീർത്ഥാടന കേന്ദ്രങ്ങൾക്കും കൂടുതൽ സഹായകരമാകും'.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications