Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും പറയാറായിട്ടില്ല; നിലപാട് മയപ്പെടുത്തി പഴയിടം, കലോത്സവ കലവറയിലേക്ക് തിരിച്ചെത്തും?

കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വേണം എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് പഴയിടം നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയത്

pazhayidom

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി പഴയിടം മോഹനന്‍ നമ്പൂതിരി. നേരത്തെ സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കലോത്സവങ്ങള്‍ക്ക് ഇനി ഭക്ഷണമൊരുക്കില്ല എന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ല എന്നാണ് പഴയിടം മോഹനന്‍ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞത്.

ഇക്കാര്യത്തിന് ഇനിയും കാലം കാത്തിരിക്കേണ്ടി വരും എന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് പാചകം ഒരുക്കുന്നതിനിടെയാണ് പഴയിടത്തിന്റെ പ്രതികരണം.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും സംഘാടകര്‍ ആവശ്യപ്പെട്ട മെനുവാണ് ഭക്ഷണത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ്.

food

എന്നാല്‍ ഇത്തവണ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പിന്നാലെയാണ് വിവാദം തലപൊക്കിയത്. കലോത്സവങ്ങളില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പണം എന്ന് ഒരു വിഭാഗം പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഭക്ഷണ മെനു തീരുമാനിക്കുന്നത് സര്‍ക്കാരാണ് എന്നായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത്.

മാംസാഹാരം വിളമ്പുന്നതില്‍ എതിര്‍പ്പില്ല. താന്‍ അതുണ്ടാക്കാറില്ല എന്നും എന്നാല്‍ തനിക്ക് അതിനുള്ള ടീം ഉണ്ടെന്നുമായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നത്. വിവാദം കാര്യമാക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും അടുക്കള നിയന്ത്രിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ ഇല്ലാത്ത തരത്തില്‍ ഭയം തോന്നിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനാല്‍ കലോത്സവത്തില്‍ നിന്ന് പിന്മാറുകയാണെന്നും ആയിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രതികരണം. അതേസമയം പഴയിടം മോഹനന്‍ നമ്പൂതിരിക്ക് പിന്തുണയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സി പി എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി മന്ത്രി വി എന്‍ വാസവന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

പഴയിടത്തിന് വി എന്‍ വാസവന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത തവണ മുതല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+