മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു
Recommended Video

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു | Oneindia Malayalam
കാസർകോട്: മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുൾ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
2011 മുതൽ മഞ്ചേശ്വരം എംഎൽഎയാണ് അബ്ദുൾ റസാഖ്. മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ കെ സുരേന്ദ്രനെ തോൽപ്പിച്ചാണ്. ഇത് സംബന്ധിച്ച് കെ സുരേന്ദ്രൻ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

കാസർകോട് നിന്നുള്ള മുസ്ലീം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കാസർകോട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പിബി അബ്ദുൾ റസാഖിന്റെ സംസ്കാരം വൈകിട്ട് 6 മണിക്ക് ആലമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.












Click it and Unblock the Notifications