ഗീതയുടെ നിയമനത്തില്‍ പിബിയിലും എതിര്‍പ്പ്, പക്ഷെ നിയമനം റദ്ദാക്കില്ല
ദില്ലി: ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കിയ തീരുമാനത്തില്‍ പിബിക്കും എതിര്‍പ്പ്. എന്നാല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും പോളിറ്റ് ബ്യാറോ ഗീത ഗോപിനാഥിന്റെ നിയമനം റദ്ദാക്കാന്‍ ഇടപെടില്ല. തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നുമാണ് പിബി യോഗത്തിലുണ്ടായ തീരുമാനമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗീത ഗോപിനാഥിനെ നിയമിച്ചതിലുള്ള വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് പിബിയില്‍ എതിര്‍പ്പുയര്‍ന്നത്. ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയ തീരുമാനം പോളിറ്റ് ബ്യൂറോ ഇടപെട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഗീത ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും നവലിബറല്‍ ആശയക്കാരിയെ ഉപദേഷ്ടാവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രൊഫ. പ്രഭാത് പട്‌നായിക്ക് ഉള്‍പ്പെടെ ഇടതുപക്ഷക്കാരായ പല സാമ്പത്തിക വിദഗ്ധരും ഗീതയുടെ നിയമനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെ വിമര്‍ശിക്കുന്നവര്‍ പുലര്‍ത്തുന്ന ജാഗ്രത സദുദ്ദേശപരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 1990കളില്‍ രാജ്യത്ത് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങളെയും, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പിന്തുണച്ചിരുന്ന ഗീതയെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതായിരുന്നു എതിര്‍പ്പിന് കാരണം












Click it and Unblock the Notifications