കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള നേതാക്കളെ വിമർശിച്ച് എംഎ ബേബി;പെരുമാറ്റം മാറണം... ശരീരഭാഷയും, വിമർശനങ്ങളെ അംഗീകരിക്കാൻ പഠിക്കണം

Google Oneindia Malayalam News

പാലക്കാട്: കേരളത്തിലെ സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിമര്‍ശനം പ്രോല്‍സാഹിപ്പിക്കുന്നു എന്നുപറയുമ്പോഴും അത് മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കാനാണ് സിപിഎമ്മിന്റെ നേതാക്കൾക്ക് താല്‍പ്പര്യമെന്ന് എംഎ ബേബി തുറന്നടിച്ചു. പാർട്ടിയിലെ പല നേതാക്കളുടെയും ശരീര ഭാഷയും ജനങ്ങളോടുള്ള പെരുമാറ്റവും മാറണമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ടിഎ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച റഷീദ് കണിച്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎ ബേബി.

വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍

ഏതെങ്കിലും തരത്തിൽ വിമർശനം നേരിടേണ്ടി വന്നാൽ പിന്നീട് ഒരു അവസരം കിട്ടിയാൽ തിരിച്ചടിക്കുന്നവരുമുണ്ട് സിപിഎമ്മിലെന്നും എംഎ ബേബി മറയില്ലാതെ പറയുന്നു. സമൂഹത്തില്‍ ഏകാധിപത്യം എതിര്‍ക്കുന്നതുപോലെ, കുടുംബത്തിലും ആ പ്രവണത അംഗീകരിക്കാനാകില്ല. കുടുംബത്തിലും ജനാധിപത്യം നടപ്പാക്കിയ സംഘടനാനേതാവാണ് റഷീദ് കണിച്ചേരിയെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

അണികൾ കാര്യങ്ങൾ ഉൾക്കൊന്നില്ല

അണികൾ കാര്യങ്ങൾ ഉൾക്കൊന്നില്ല

പതിനേഴ് വര്‍ഷം മുമ്പ് പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ വരുത്തിയ കൂട്ടിചേര്‍ക്കലുകള്‍ നേതാക്കളിലും അണികളിലും പലരും ഇപ്പോഴും വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സ്വരം പാലിക്കുന്നില്ല

ജനാധിപത്യ സ്വരം പാലിക്കുന്നില്ല

ജനാധിപത്യവാദികള്‍ ജനാധിപത്യ സ്വരത്തിലാണ് സംസാരിക്കേണ്ടത്. പുറത്തു പൊതു തത്വങ്ങള്‍ സംസാരിക്കുകയും, സ്വന്തം ജീവിതത്തില്‍ അത്തരം തത്വങ്ങളും സംഹിതകളും പാലിക്കാതിരിക്കുന്നവരുമാണ് ഏറെയെന്നും അദ്ദേഹം പറയുന്നു.

കുടുംബത്തിലും ഏകാധിപത്യം

കുടുംബത്തിലും ഏകാധിപത്യം

സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ട പല കാര്യങ്ങളും ആ കൂട്ടിചേര്‍ക്കലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമൂഹത്തില്‍ ഏകാധിപത്യം എതിര്‍ക്കുന്നതുപോലെ, കുടുംബത്തിലും ആ പ്രവണത അംഗീകരിക്കാനാകില്ലെന്ന് എംഎ ബേബി പറഞ്ഞു.

കമ്മ്യൂണിസം ഒരു മതം

കമ്മ്യൂണിസം ഒരു മതം

അതേസമയം കമ്മ്യൂണിസം ഇന്ന് ഒരു മതമാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളീഗോപി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ട്. അവര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുണ്ട്, മാലയിട്ട് പൂജിക്കാറുമുണ്ടെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

ദൈവങ്ങളെ കുറിച്ച് പറഞ്ഞാൽ ബഹളമുണ്ടാക്കും

ദൈവങ്ങളെ കുറിച്ച് പറഞ്ഞാൽ ബഹളമുണ്ടാക്കും

ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസം എന്നാല്‍ ഇന്ന് മതമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം

സിപിഎം പോളിറ്റ് ബ്യൂറോ അംഗം

മുരളീഗോപിയുടെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ചെറിയ തോതിലങ്കിലും സമർത്തിക്കുന്ന തരത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

English summary
CPM PB member MA Baby against Kerala leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X