കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: കടകംപള്ളിയെ തള്ളി പിബി, പിണറായി വിജയന്‍ പറയുന്നതാകണം പാര്‍ട്ടിനയം

  • By Desk
Google Oneindia Malayalam News

ദില്ലി: ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രിയുടെ പ്രസ്താവനയാണ് പോളിറ്റ് ബ്യൂറോ തള്ളിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്ന് വ്യക്തമാക്കിയ പിബി കടകംപള്ളിയുടെ പ്രസ്താവന അനാവശ്യമായിരുന്നെന്നും വിലയിരുത്തി.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതാകണം പാര്‍ട്ടിനയം. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയില്‍ തുടരണം. ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റേണ്ടതില്ലെന്നും പിബി നിലപാടെടുത്തു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് പിബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

pinarayi-

പിബി നിലപാടില്‍ നിന്ന് മറിച്ചൊരു നിലപാട് സര്‍ക്കാറിനില്ല. നവംബര്‍ 14 ലെ സുപ്രീംകോടതി വിധിയില്‍ അവ്യക്തയുണ്ട്. നിയമോപദേശം തേടുകയോ, കോടതിയില്‍ നിന്ന് വ്യക്തതേടുകയോ വേണമെന്നും പിബി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ്കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നുമായിരുന്നു കടകംപള്ളി നേരത്തെ പറഞ്ഞത്.

യുവതികളെ നിര്‍ബന്ധിച്ച് മലകയറ്റാന്‍ സര്‍ക്കാര്‍ മുന്‍പും ശ്രമിച്ചിട്ടില്ല. ഇനിയും ശ്രമിക്കില്ല. ശബരിമല കയറണം എന്നുള്ളവര്‍ക്ക് കോടതിയില്‍ പോയി പ്രത്യേക ഉത്തരവ് തേടേണ്ടി വരും. സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. തീര്‍ത്ഥാടന കാലം അലങ്കോലമാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു.

എവിടെ കൂടണയും; ജെഡിഎസിലും കയറിക്കൂടാനാവാതെ കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ്എവിടെ കൂടണയും; ജെഡിഎസിലും കയറിക്കൂടാനാവാതെ കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ്

English summary
PB on sabarimala and kadakampally's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X