പിസി ചാക്കോ വീണ്ടും എന്‍സിപി പ്രസിഡന്റ്; തിരഞ്ഞെടുപ്പിനിടെ ബഹളം, എന്‍എ മമ്മൂട്ടി ഇറങ്ങിപ്പോയി...
കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പിസി ചാക്കോയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് വേണ്ടി ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ ബഹളം. ജനാധിപത്യ വിരുദ്ധമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. യോഗത്തിന് മുമ്പ് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് എകെ ശശീന്ദ്രനും തോമസ് കെ തോമസും പ്രകടിപ്പിച്ചത്.
പിസി ചാക്കോയെ വീണ്ടും തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുന്‍ ദേശീയ നേതാവ് എന്‍എ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇദ്ദേഹം പുറത്തുവന്ന് മാധ്യമങ്ങളെ കണ്ട് എന്താണ് യോഗത്തില്‍ നടന്നത് എന്ന് വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥയിലേക്ക് എന്‍സിപി വരാന്‍ പാടില്ല എന്നും മുഹമ്മദ് കുട്ടി പ്രതികരിച്ചു...

അസ്വാരസ്യങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാ ചര്‍ച്ചകളും നടത്തിയിട്ടുണ്ട് എന്ന് യോഗത്തിന് മുമ്പ് എകെ ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. നിലവിലുള്ള നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരണം എന്ന് ആര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് എനിക്ക് കിട്ടിയ അറിവ് എന്നും ശശീന്ദ്രന് പ്രതികരിച്ചു. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു തോമസ് കെ തോമസിന്റെ പ്രതികരണം.

എല്ലാവര്ക്കും അര്‍ഹമായ സ്ഥാനം കിട്ടണമെന്ന് തോമസ് കെ തോമസ് പറഞ്ഞത്. ശശീന്ദ്രന് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ഞാന്‍ എന്റെ അഭിപ്രായം പറയുന്നു. തുല്യമായ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ആരെയെങ്കിലും മല്‍സരിച്ച് തോല്‍പ്പിക്കാനുള്ള നീക്കമല്ല നടക്കുന്നതെന്നും തോമസ് കെ തോമസ് പറഞ്ഞു.

മല്‍സരം നടക്കാനുള്ള എല്ലാ സാധ്യതകളും യോഗത്തിലുണ്ടായി എന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന മലപ്പുറത്തുനിന്നുള്ള മുഹമ്മദ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേര് നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണയില്‍ നിന്നുള്ള അംഗം പിന്താങ്ങി. പിന്മാറാനുള്ള അവസരം കഴിഞ്ഞിട്ടും ആരും പിന്മാറിയില്ല. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ബാലറ്റുള്പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാക്കിയ ശേഷം ഉച്ചയ്ക്ക് 2.30ന് വോട്ടെടുപ്പ് നടത്താമെന്നും അറിയിച്ചതാണെന്നും മുഹമ്മദ് കുട്ടി പറയുന്നു.

അതിനിടയില്‍ ചിലര്‍ പിസി ചാക്കോയെ പിന്തുണച്ച് രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോയെ പിന്തുണയ്ക്കുന്നുവെന്ന് ചിലര്‍ കൈപൊക്കി. ഇതോടെയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കപ്പെട്ടതെന്നും എന്‍എ മുഹമ്മദ് കുട്ടി പറഞ്ഞു. റിട്ടേണങ് ഓഫീസറുടെ തീരുമാനം മറികടക്കുകയാണ് ചെയ്തതെന്ന് താന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിസി ചാക്കോയെ തിരഞ്ഞെടുത്തതായി പിന്നീട് റിട്ടേണിങ് ഓഫീസറുടെ പ്രഖ്യാപനമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് താന്‍ യോഗ നടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോരുകയാണ് ചെയ്തതെന്നും എന്‍എ മുഹമ്മദ് കുട്ടി വിശദീകരിച്ചു. തോമസ് കെ തോമസ് മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. അദ്ദേഹത്തെ മുകളില്‍ നിന്ന് വിളിച്ച് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വരരുത്. ജനാധിപത്യ രീതി നടപ്പാകണം. തിരഞ്ഞെടുക്കപ്പെട്ട 11 പേരെ ചാക്കോ പ്രസിഡന്റായ ശേഷം മാറ്റുകയും പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു. അതില്‍ നാല് പേര് ഈ മല്‍സരത്തില്‍ തോറ്റു. അവരെ വീണ്ടും എക്സിക്യൂട്ടീവിലും സെക്രട്ടേറിയറ്റിലും കൊണ്ടുവരാനുള്ള പാനലാണ് ഇവരുണ്ടാക്കിയതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന പിസി ചാക്കോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്. വൈകാതെ സംസ്ഥാന അധ്യക്ഷനുമായി. എല്‍ഡിഎഫില്‍ എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തുന്ന രീതി ഇല്ല എന്ന് സമീപകാല വിവാദങ്ങളോട് പ്രതികരിച്ച് അടുത്തിടെ പിസി ചാക്കോ പറഞ്ഞിരുന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications