കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് മുക്ത ഭാരതം: നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നത് രാഹുൽ ഗാന്ധി- പി.സി ചാക്കോ

ഇന്നു പറയുന്നതല്ല അദ്ദേഹം നാളെ പറയുന്നതെന്നും കോൺഗ്രസിന്റെ പരമ്പരാഗത ശൈലികളോട് വലിയ എതിർപ്പുള്ള രാഹുലിന് എന്നാൽ ബദൽ വെക്കാനില്ലെന്നും പി.സി ചാക്കോ

Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന് മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ എൻസിപി സംസ്ഥാന അധ്യക്ഷനുമായി പി.സി ചാക്കോ പറഞ്ഞു. ഇന്നു പറയുന്നതല്ല അദ്ദേഹം നാളെ പറയുന്നതെന്നും കോൺഗ്രസിന്റെ പരമ്പരാഗത ശൈലികളോട് വലിയ എതിർപ്പുള്ള രാഹുലിന് എന്നാൽ ബദൽ വെക്കാനില്ലെന്നും പി.സി ചാക്കോ ചൂണ്ടികാട്ടി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കോൺഗ്രസിൽ നിന്ന് വിട്ടുപോരാനുള്ള പ്രധാന കാരണങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

PCC 1

ടാലന്റ് ഹണ്ട് നടത്തി നേതാക്കളെ കണ്ടെത്താനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്ന് പി.സി ചാക്കോ പറഞ്ഞു. കുറച്ചു ചെറുപ്പക്കാരെ വിളിച്ച് ഇന്റർവ്യൂ നടത്തി നിയമിക്കുന്നതാണ് മെച്ചം എന്നാണ് രാഹുൽഗാന്ധി കരുതുന്നത്. വിദ്യാഭ്യാസവും സംസാരിക്കാനുള്ള കഴിവും ഉണ്ടായതുകൊണ്ട് രാഷ്ട്രീയ നേതാവ് ആകാൻ കഴിയണമെന്നില്ല. 135 വർഷത്തിന്റെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അതിന്റെ നേതൃത്വത്തിലേക്ക് ആളുകൾ വരുന്നതിനു പാർട്ടിയുടെതായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

PCC 2

വിമുഖതയാണ് രാഹുലിന്റെ മുഖമുദ്രയെന്നും ചാക്കോ കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത് ഭാരത പര്യടനത്തിൽ മുതിർന്നാൽ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. എന്നാൽ രാഹുൽ അതിന് തയാറല്ലെന്നും പല തവണ ഇക്കാര്യം താൻ രാഹുലിനോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും ചാക്കോ പറഞ്ഞു. അതിനെല്ലാം 'ഒന്നുമില്ല, നമുക്ക് ചെയ്യാമെന്ന്' പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ചാക്കോ കൂട്ടിച്ചേർത്തു.

PCC 3

"രാഹുൽ ഗാന്ധിയുടെ വിമുഖതയും അസ്ഥിരതയും കോൺഗ്രസിനെ നശിപ്പിക്കുകയാണ്. പ്രസിഡന്റാകണമെന്നു വച്ചാൽ രാഹുൽഗാന്ധിക്ക് ഇന്നുതന്നെ അതു സാധിക്കും. പക്ഷേ അദ്ദേഹം അതു ചെയ്യില്ല. ഞങ്ങൾ ആരോടു സംസാരിക്കണമെന്നാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ചോദിക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും സാന്നിധ്യമുള്ള കോൺഗ്രസിന്റെ നേതൃത്വം പൂർണ പരാജയമാണ്. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പാക്കുന്നത് രാഹുൽഗാന്ധിയാണ്."

PCC 4

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് കസേര കളിയാണെന്നും പി.സി ചാക്കോ പറഞ്ഞു. ദേശീയതലത്തിൽനിന്നു തുടങ്ങാം. കഴിഞ്ഞ നാലു വർഷമായി എഐസിസി സമ്മേളനം ചേർന്നിട്ടില്ല, രണ്ടു വർഷമായി എഐസിസിക്ക് സ്ഥിരം അധ്യക്ഷനില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതിയോ പാർലമെന്ററി ബോർഡോ ഇല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

PCC 5

വയനാട്ടിൽ മത്സരിക്കാൻ രാഹുൽ എടുത്ത തീരുമാനം തെറ്റായിരുന്നു. ബിജെപിക്കെതിരെ ഉള്ള പോരാട്ടത്തിന്റെ പ്രതീകമാകേണ്ട നേതാവാണ് രാഹുൽ. ഇന്ത്യൻ ഇടതു പക്ഷത്തിനെതിരെ ഉള്ള ഒരു പ്രതീകമായി മാറരുതെന്ന് താൻ തന്നെ രാഹുലിനോട് പറഞ്ഞിരുന്നുവെന്നും കേരളം ഒഴിവാക്കി കർണാടകയിൽ മത്സരിക്കാമെന്ന തന്റെ നിർദേശം രാഹുൽ ചെവികൊണ്ടില്ലെന്നും ചാക്കോ പറഞ്ഞു.

PCC 6

പലകാര്യങ്ങളിലും അനാവശ്യ പിടിവാശിയാണ് രാഹുലിനെന്നും പറയുകയാണ് തന്റെ അനുഭവത്തിലൂടെ പി.സി ചാക്കോ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയുടെ ചുമതലയായിരുന്നു തനിക്ക്. അരവിന്ദ് കേജ്‌രിവാളുമായി സംസാരിച്ച് ആകെയുളള എഴു സീറ്റിൽ അവർ നാലിലും കോൺഗ്രസ് മൂന്നിലും മത്സരിക്കാൻ ധാരണയായി. പക്ഷേ രാഹുൽ സമ്മതിച്ചില്ല. മൂന്നും വീതം സീറ്റുകളിൽ ഇരു പാർട്ടികളും മത്സരിക്കണം, ഒരു സീറ്റ് സ്വതന്ത്രനും എന്നായിരുന്നു അദ്ദേഹത്തിന്റെ പിടിവാശി. 70 അസംബ്ലി സീറ്റിൽ 67ഉം ഉള്ള ആം ആദ്മി പാർട്ടി മൂന്നിൽ കൂടുതൽ എത്ര തരണമെന്നും പി.സി ചാക്കോ ചോദിച്ചു.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

English summary
PC Chacko, NCP President against Rahul Gandhi and congress leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X