മാണി സി കാപ്പന് എന്‍സിപിയിലേക്ക് മടങ്ങി എത്തുന്നു? എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ഓഫർ
തിരുവനന്തപുരം: മാണി സി കാപ്പന് എംഎല്‍എ എന്‍സിപിയിലേക്ക് മടങ്ങി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കാപ്പന് എന്‍സിപി നേതൃത്വം മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാലാ സീറ്റിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് മാണി സി കാപ്പന് എന്‍സിപി വിട്ടത്. പാലായില്‍ കാപ്പന് വിജയിക്കുകയും ചെയ്തു. ഒരു വര്ഷത്തിനിപ്പുറത്തുളള കാപ്പന്റെ മടങ്ങി വരവ് നിര്‍ണായകമാണ്.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ആണ് മാണി സി കാപ്പനെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുളള ചരടുവലികള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാണി സി കാപ്പനുമായി പിസി ചാക്കോ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും മാണി സി കാപ്പന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചര്‍ച്ചയുടെ കാര്യം കാപ്പന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ എകെ ശശീന്ദ്രന് വഹിക്കുന്ന വനംവകുപ്പ് മന്ത്രി സ്ഥാനം തിരിച്ച് എത്തിയാല്‍ മാണി സി കാപ്പന് നല്‍കാം എന്നതാണ് പിസി ചാക്കോയുടെ ഓഫര്‍. കാപ്പനും ഇതില്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാല്‍ എന്‍സിപിയില്‍ തിരഞ്ഞെടുപ്പ് സമയത്തുളള ധാരണ മന്ത്രി സ്ഥാനം എകെ ശശീന്ദ്രനും തോമസ് കെ തോമസിനും ഇടയില്‍ രണ്ടര വര്‍ഷം വീതം വീതം വെയ്ക്കാന്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ മാണി സി കാപ്പന്റെ മടങ്ങി വരവും മന്ത്രിസ്ഥാനവും എന്‍സിപിയില്‍ ആഭ്യന്തര കലാപത്തിന് തുടക്കമിട്ടേക്കും. മാണി സി കാപ്പനും എകെ ശശീന്ദ്രനും എന്‍സിപിയില്‍ രണ്ട് പക്ഷത്തായിരുന്നു. എന്നാല്‍ കാപ്പന് മന്ത്രി സ്ഥാനം നല്കുകയാണെങ്കില് ശശീന്ദ്രന് എന്‍സിപി സംസ്ഥാന അധ്യക്ഷ പദവി നല്‍കിയാകും നേതൃത്വം തണുപ്പിക്കുക. നിലവിലെ സംസ്ഥാന അധ്യക്ഷനായ പിസി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റിലേക്കാണ് നോട്ടം.

രാജ്യസഭാ സീറ്റ് പിസി ചാക്കോയ്ക്ക് ലഭിക്കുന്നതിന് വേണ്ടി ശരദ് പവാര്‍ ഇടപെടലുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം ഇടതുമുന്നണിക്ക് അവകാശപ്പെട്ടതാണ്. സീറ്റിന് വേണ്ടി എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐയും ലോക് താന്ത്രിക് ജനതാദളും അടക്കം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു സീറ്റ് പിസി ചാക്കോയ്ക്ക് ഉറപ്പാക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തി.

എന്നാല്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ചുളള തീരുമാനം പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെതാണ് എന്നാണ് യെച്ചൂരി നല്കിയ മറുപടി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായും ശരദ് പവാര്‍ ഇക്കാര്യം ചര്‍ച്ച നടത്തിയേക്കും. അതേസമയം മാണി സി കാപ്പനെ തിരിച്ച് എത്തിക്കുന്നതില്‍ എല്‍ഡിഎഫ് നിലപാട് പ്രധാനമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാപ്പന് അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തിയിരുന്നു.
Recommended Video

കെഎം മാണിയുടെ കോട്ടയായിരുന്ന പാലാ മണ്ഡലം മാണി സി കാപ്പനാണ് ഇടതുപക്ഷത്തേക്ക് എത്തിച്ചത്. എന്നാല്‍ പിന്നീട് യുഡിഎഫില്‍ നിന്നും ഇടത് ക്യാമ്പിലേക്ക് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുളള തീരുമാനത്തില്‍ കാപ്പന് ഇടഞ്ഞു. എന്‍സിപി വിട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടി രൂപീകരിച്ച കാപ്പന് യുഡിഎഫ് പിന്തുണയില്‍ മത്സരിച്ച് പാലായില്‍ ജയിച്ചത് ഇടതുപക്ഷത്തിന് വലിയ ക്ഷീണമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications