പോരടിച്ച ശശീന്ദ്രനും തോമസ് കെ തോമസും ഒന്നായി; എന്‍സിപി അധ്യക്ഷസ്ഥാനം രാജിവെച്ച് പിസി ചാക്കോ
തിരുവനന്തപുരം: എന്‍ സി പി അധ്യക്ഷ സ്ഥാനം രാജി വെച്ച് പി സി ചാക്കോ. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇന്നലെയാണ് ചാക്കോ രാജിക്കത്ത് കൈമാറിയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും ചാക്കോ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പി സി ചാക്കോ രാജി വെക്കുന്നത്.
മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് പി സി ചാക്കോയും എ കെ ശശീന്ദ്രനും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. എന്‍ സി പിക്ക് ലഭിച്ച മന്ത്രി സ്ഥാനം വീതം വെക്കാന്‍ ധാരണയുണ്ട് എന്ന് പറഞ്ഞ് തോമസ് കെ തോമസ് ആണ് ആദ്യം കലാപ്പക്കൊടി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അങ്ങനെ ഒരു ധാരണയില്ല എന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്. രാജി വെക്കാന്‍ ഒരുക്കമല്ല എന്നും ശശീന്ദ്രന് അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു.

ഈ സമയം പി സി ചാക്കോ ശശീന്ദ്രനൊപ്പമായിരുന്നു നിന്നിരുന്നത്. ഇതോടെ തോമസ് കെ തോമസ് നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തോമസ് കെ തോമസ് ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും രംഗത്തെത്തി. ശശീന്ദ്രന് സ്ഥാനമൊഴിയണം എന്നും ധാരണ പാലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം രാജി വെക്കുന്ന പ്രശ്നമില്ല എന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്.
അതേസമയം ഇത്തവണ പിസി ചാക്കോ, തോമസ് കെ തോമസിനൊപ്പമായിരുന്നു. മന്ത്രിസ്ഥാനം വീതം വെക്കണം എന്ന ആവശ്യവുമായി പിസി ചാക്കോ, തോമസ് കെ തോമസിന് വേണ്ടി ശരദ് പവാറുമായി വരെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ യോജിപ്പുണ്ടായിരുന്നില്ല. ഇത് മുതലാക്കിയായിരുന്നു ശശീന്ദ്രന്റെ നീക്കം.
അതിനിടെ മന്ത്രിമാറ്റം സംഭവിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണി വരെ ഒരു ഘട്ടത്തില്‍ പിസി ചാക്കോ ഉയര്‍ത്തിയിരുന്നു. ഇത് ആയുധമാക്കി ശശീന്ദ്രന് വിഭാഗം നടത്തിയ നീക്കമാണ് ചാക്കോയുടെ രാജിയില്‍ കലാശിച്ചത്. പിസി ചാക്കോ അധ്യക്ഷ സ്ഥാനം രാജി വെക്കണം എന്നും തോമസ് കെ തോമസിനെ പകരം അധ്യക്ഷനാക്കണം എന്നും ശശീന്ദ്രന് വിഭാഗം ആവശ്യപ്പെട്ടു.
ഇതോടെ ചാക്കോ വിരുദ്ധ നീക്കത്തിന് തോമസ് കെ തോമസിന്റെ പിന്തുണയും ലഭിച്ചു. ഇതിന് പിന്നാലെ ചാക്കോയെ അനുകൂലിക്കുന്ന നേതാക്കള്‍ മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയും മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകുകയാണ് എന്നും വ്യക്തമാക്കി. ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു ശശീന്ദ്രന് പക്ഷത്തിന്റെ നിലപാട്.
പാര്‍ട്ടി ജനറല്‍ ബോഡി വിളിക്കണമെന്നും ശശീന്ദ്രന് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന് പക്ഷം വിട്ടുനിന്നു. എല്‍ഡിഎഫ് വിടാനുള്ള ചാക്കോ വിഭാഗത്തിന്റെ നീക്കം പൊളിച്ച് ശശീന്ദ്രന് വിഭാഗം തങ്ങളാണ് ഔദ്യോഗിക എന്‍സിപി എന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനിച്ചു.
പി സി ചാക്കോ രാജി വെച്ച് പകരം തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്ന് ഏകകണ്ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തോടെ ചാക്കോ പ്രതിരോധത്തിലാകുകയായിരുന്നു. പിന്നാലെ എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തെഴുതി. 2021 ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications