Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു; ഹൈക്കമാന്റിന് ഞെട്ടല്‍, ഗ്രൂപ്പ് പോരില്‍ മനംമടുത്തു...

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗ്രൂപ്പ് പോരിലും മറ്റും മനംമടുത്താണ് രാജി എന്ന് പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിട്ടത് എന്ന് ചാക്കോ പറയുന്നു. തന്റെ നിര്‍ദേശങ്ങളൊന്നും പാര്‍ട്ടി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

p

ഇത്തവണ കേരളത്തില്‍ മല്‍സരിക്കണമെന്ന് പിസി ചാക്കോ ആഗ്രഹിച്ചിരുന്നുവത്രെ. എന്നാല്‍ സീറ്റ് നല്‍കുന്നതിന് കേരളത്തിലെ നേതാക്കള്‍ തയ്യാറായില്ല. ഇതാണ് കടുത്ത തീരുമാനത്തിന് കാരണം എന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ലെന്നും എ, ഐ ഗ്രൂപ്പുകളാണ് കേരളത്തിലുള്ളതെന്നും പിസി ചാക്കേ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രൂപ്പുകളുടെ വീതംവയ്പാണ് ഇവിടെ നടക്കുന്നത്. ഇനിയും തുടരേണ്ട എന്ന് തീരുമാനിച്ചു എന്നും പിസി ചാക്കോ പറഞ്ഞു.

കേരളത്തിലെ പദവികളെല്ലാം രണ്ടു ഗ്രൂപ്പ് നേതാക്കള്‍ വീതംവെക്കുകയാണ്. സ്ഥാനാര്‍ഥി ചര്‍ച്ചകളിലും കണ്ടതു അതുതന്നെ. ദില്ലിയില്‍ രണ്ടു നേതാക്കളും ഗ്രൂപ്പ് സ്ഥാനാര്‍ഥികളുടെ പട്ടികയുമായി എത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്. മെറിറ്റ് പരിഗണിക്കുന്നില്ല. പാര്‍ട്ടി ഭാരവാഹിത്വത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അങ്ങനെ തന്നെ. ജയസാധ്യത കണക്കിലെടുക്കുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു.

വിഎം സുധീരനും ഞാനും ഇക്കാര്യം ഹൈക്കമാന്റിനെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പരിഗണിച്ചില്ല. ഗ്രൂപ്പ് കളി നിര്‍ത്താന്‍ ഹൈക്കമാന്റ് ഇടപെട്ടില്ല. കേരളത്തില്‍ നിന്ന് വരുന്നവര്‍ കൊണ്ടുവരുന്ന ഗ്രൂപ്പ് ലിസ്റ്റിന് അംഗീകാരം കൊടുക്കുകയാണ് ഹൈക്കമാന്റ് ചെയ്യുന്നത്. ജനാധിപത്യ വിരുദ്ധമാണിതെല്ലാം. ഇതിന് ഹൈക്കമാന്റ് അംഗീകാരം നല്‍കുന്നു എന്നത് തന്നെ മടുപ്പിച്ചു. കേരളത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ സാധിക്കൂ. അതിന് സാധ്യമല്ലാത്തതു കൊണ്ടാണ് രാജിവെക്കുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

ദേശീയ നേതൃത്വമില്ലാത്തതിനെയും പിസി ചാക്കോ വിമര്‍ശിച്ചു. എല്ലാവരുടെയും അഭ്യര്‍ഥന തള്ളി രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവച്ചു. പിന്നീട് പലരും അയച്ചു. അതില്‍ താന്‍ ഭാഗമായില്ല. നേതൃത്വത്തിന് ചോദ്യം ചെയ്യലാകുമോ എന്ന് കരുതിയാണ് വിട്ടുനിന്നത്. പക്ഷേ, കത്തയച്ചവരുടെ ആവശ്യം ന്യായമായിരുന്നു. അവര്‍ പാര്‍ട്ടിയെ തളര്‍ത്താന്‍ നോക്കിയവരല്ല. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വേണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യമെന്നും പിസി ചാക്കോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+