Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയില്ലാത്ത പാർട്ടിയെ നയിക്കാൻ വാൽ പോലുമില്ല: പിസി ചാക്കോയുടെ രാജിയില്‍ എംവി ജയരാജന്‍

കണ്ണൂര്‍: തലയില്ലാത്ത കോണ്‍ഗ്രസ് പാർട്ടിയെ നയിക്കാൻ വാൽ പോലുമില്ലെന്ന വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. കോൺഗ്രസിൽ ജനാധിപത്യമില്ലെന്നു പറയുന്ന ആദ്യത്തെ നേതാവോ അവസാനത്തെ വ്യക്തിയോ അല്ല പിസി ചാക്കോ. അടുത്തത് ആര് എന്നാണ് എല്ലാവരും ചോദിക്കുന്നത്. അരനൂറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസിപ്പോൾ ജനങ്ങളെ മറന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഉപേക്ഷിച്ചു. അതുകൊണ്ടാണ് പിസി ചാക്കോമാരുണ്ടാകുന്നതെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോൺഗ്രസിൽ ജനാധിപത്യമില്ലെന്നു പറയുന്ന ആദ്യത്തെ നേതാവോ അവസാനത്തെ വ്യക്തിയോ അല്ല പിസി ചാക്കോ. അടുത്തത് ആര് എന്നാണ് എല്ലാവരും ചോദിക്കുന്നത്.1885 ൽ രൂപീകരിച്ച കോൺഗ്രസ് കോൺഗ്രസിന് 1947 വരെ ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം. ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയും പ്രഥമ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റു അധികാരത്തിലെത്തുകയും ചെയ്തതോടെ കോൺഗ്രസിന്റെ സ്വഭാവം മാറി. അരനൂറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസിപ്പോൾ ജനങ്ങളെ മറന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഉപേക്ഷിച്ചു.

mv

അതുകൊണ്ടാണ് പി.സി.ചാക്കോമാരുണ്ടാകുന്നത്. ഗാന്ധിജി ഇത് മുൻകൂട്ടി കണ്ടു. 1947 ൽ തന്നെ ഗാന്ധിജി പറഞ്ഞത് കോൺഗ്രസ് പിരിച്ചുവിടണമെന്നാണ്. അതന്ന് നടന്നില്ല. ജനാധിപത്യമില്ലാത്ത കോൺഗ്രസിന് അന്ത്യകൂദാശ കേരളത്തിൽ ഒരുക്കാനുള്ള നിയോഗം ഉമ്മൻചാണ്ടിക്കും രമേഷ് ചെന്നിത്തലയ്ക്കും ആണെന്നാണ് പിസി ചാക്കോയുടെ പ്രതികരണം വ്യക്തമാക്കുന്നത്.

ചാക്കോയുടെ രാജിയെ കുറിച്ചുള്ള ചില കോൺഗ്രസ് നേതാക്കളുടെ മാധ്യമ പ്രതികരണം "ദുഃഖം രേഖപ്പെടുത്തുന്നുവെന്നായിരുന്നു" സുകുമാർ അഴീക്കോട് പറഞ്ഞതു പോലെ " മരിക്കുന്നതു വരെ കോൺഗ്രസിൽ തുടരണമെന്ന എന്റെ മോഹം നടക്കില്ല. ഞാൻ മരിക്കും മുമ്പ് കോൺഗ്രസ് മരിച്ചു കഴിഞ്ഞു ". കോൺഗ്രസ് മരിച്ചുവെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടാണോ ഈ ദുഃഖം രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം പോലും ചേരാതെ സീറ്റ് വീതം വെപ്പാണ് പിസി ചാക്കോയുടെ രാജിക്ക് കാരണമെങ്കിൽ തലശ്ശേരിയിലെ നടമ്മൽ രാജൻ രാജി വെച്ചത് കോൺഗ്രസിലെ സവർണാധിപത്യത്തിൽ പ്രതിഷേധിച്ചാണ്.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

ദേശീയ ശ്രദ്ധയിലേക്ക് ഊതി പെരുപ്പിച്ച് (കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട്) ഉയർത്തി കൊണ്ടുവന്ന കുട്ടിമാക്കൂൽ ദളിത് പീഡനമെന്ന കള്ളക്കഥ സൃഷ്ടിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണെന്ന വെളിപ്പെടുത്തൽ കൂടി രാജൻ നടത്തിയിട്ടുണ്ട്.തലയില്ലാത്ത പാർട്ടിയെ നയിക്കാൻ വാല് പോലുമില്ലാത്ത അവസ്ഥയിലാണിപ്പോൾ കോൺഗ്രസിന്.

മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+