10 നും 15 നും ഇടയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നിരവധി പേര് പാര്‍ട്ടി വിടും: പിസി ചാക്കോ
തിരുവനന്തുപുരം: കോണ്‍ഗ്രസ് വിട്ടെത്തിയ പിസി ചാക്കോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി എത്തിയതോടെ പാര്‍ട്ടി വിപുലീകരണത്തിനുള്ള ശ്രമങ്ങള്‍ എന്‍സിപി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ അസംതൃപ്തരെയാണ് എന്‍സിപി പ്രധാനമായും ലക്ഷ്യമാക്കുന്നത്.
സുരേഷ് ബാബു, ലതിക സുഭാഷ് തുടങ്ങിയ നേതാക്കളൊക്കെ അങ്ങനെയാണ് എന്‍സിപിയിലൂടെ ഇടത് ചേരിയില്‍ എത്തുന്നത്. ഇപ്പോഴിതാ ഈ നീക്കങ്ങളില്‍ ഞെട്ടിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് പിസി ചാക്കോ.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ് 3 താരം ഏഞ്ചല്‍ തോമസ്

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി സംഭവിക്കുമെന്നാണ് പിസി ചാക്കോ അവകാശപ്പെടുന്നത്. 'ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയും അപ്രതീക്ഷിതമായത് പലതും സംഭവിക്കുകയും ചെയ്യും'- പിസി ചാക്കോ പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കെ പി സി സി , ഡി സി സി ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ പോവുകയാണ് കോണ്‍ഗ്രസ്. ഇതോടെ പാര്‍ട്ടിയില്‍ പലതും സംഭവിക്കും. കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പിസം ശക്തമാണ് ഗ്രൂപ്പ്നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയില്ലാതെ കെ പി സി സി പ്രസിഡന്റ് സുധാകരന് ഒന്നും ചെയ്യാന്‍ സാധിക്കില്ല.

കോണ്‍ഗ്രസും യു ഡി എഫും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങാന്‍ പോവുന്നത്. അവസരം കിട്ടിയാല്‍ യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളില്‍ പലരും മുന്നണി വിടാന്‍ കാത്തിരിക്കുകയാണ്. ഭരണത്തിലേക്ക് യുഡിഎഫ് തിരിച്ച് വരാന്‍ ഒരു സാധ്യതയുമില്ല. രാഷ്ട്രീയയാഥാർഥ്യം ഉൾെക്കാള്ളുന്ന കോൺഗ്രസുകാർ പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

കെവി തോമസ് ഉള്‍പ്പടേയുള്ള നേതാക്കാള്‍ അവരെ അപമാനിതരായിട്ടാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. പാർട്ടി വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം ആലോചിക്കും. എന്നാല്‍ അദ്ദേഹം എന്‍ സി പിയുമായി ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും എന്‍സിപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്: ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications