രാഹുൽ വയനാട് മത്സരിച്ചപ്പോഴേ കോൺഗ്രസിന്റ അടിവേരിളകി,പാർട്ടി തിരിച്ചുവരാൻ കഴിയാത്ത വിധം ദുർബലമായി;പിസി ചാക്കോ
തിരുവനന്തപുരം; കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് മുൻ കോൺഗ്രസ് നേതവും എൻസിപിയുടെ സംസ്ഥാന പ്രസിഡന്റുമായ പിസി ചാക്കോ. കോൺഗ്രസിന്റെ സംസ്കാരത്തോടും ദേശീയ മൂല്യങ്ങളോടും താതാമ്യം പ്രാപിക്കാൻ രാഹുലിന് ആവുന്നില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തി. തെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു പിസി ചാക്കോ.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
ലോക്സഭ തിരഞ്ഞെടുപ്പില് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ അടിവേരിളകിയതാണ്. കോൺഗ്രസിന് ഹിന്ദുക്കളെ വിശ്വാസമില്ലാത്തത് കൊണ്ടാണ് രാഹുൽ വയനാട്ടിൽ പോയി മത്സരിക്കുന്നതെന്നാണ് ബിജെപി നേതാവ് സ്മൃതി ഇറാനി അന്ന് വിമർശിച്ചത്. മത്സരം ബിജെപിക്ക് എതിരാകണമെന്നും ഇടതുപക്ഷത്തിനെതിരയല്ല മത്സരിക്കേണ്ടതെന്നും ഞാൻ രാഹുലിനെ നേരിട്ട് കണ്ട് പറഞ്ഞിരുന്നുവെന്നും ചാക്കോ വ്യക്തമാക്കി.
കോൺഗ്രസ് തിരിച്ചുവരാൻ കഴിയാത്ത വിധം ദുർബലമായി.അതിനാലാണ് താൻ പാർട്ടി വിട്ടത്. കോൺഗ്രസ് തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ല. ഇനി പ്രാദേശിക പാർട്ടികളുടെ സഖ്യത്തിന് മാത്രമേ എൻഡിഎ മുന്നണിയെ പരാജയപ്പെടുത്താൻ സാധിക്കു. കേരളത്തിൽ തലമുറമാറ്റം കൊണ്ടൊന്നും യാതൊരു കാര്യവുമില്ല.സ്വന്തം ഗ്രൂപ്പ് പോലും ഏതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലാത്ത നേതാവാണ് കെ സുധാകരനെന്നും പിസി ചാക്കോ പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications