കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണി നയവഞ്ചകൻ‌; മാണിയെയും ജോസഫിനെയും ഒരു നുകത്തികെട്ടി അടിക്കാം, സമ്മേളനത്തിൽ ആളെ എത്തിച്ചത്...

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവ് കെഎം മാണിക്കെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. മാണിയും ജോസഫും നയവ‍ഞ്ചകരാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരെയും ഒരു നുകത്തിൽകെട്ടി അടിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളാ കോണ്‍ഗ്രസ് എന്ന സാധനം കാണില്ലെന്നും അദ്ദേഹം പരിഹസിച്ചു. കേരളാ കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ 6000 പേര്‍ മാത്രമെ എത്തിയുള്ളുവെന്നും പിസി ജോര്‍ജ് പണവും മദ്യവും കൊടുത്താണ് സമ്മേളനത്തില്‍ ആളെയെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

<strong>പിണറായി വിജയനൊപ്പമെന്ന് മാണി; പക്ഷേ.. ചില നിബന്ധനകളുണ്ട്, മുന്നണി മാറ്റം ഉടനെന്ന്...</strong>പിണറായി വിജയനൊപ്പമെന്ന് മാണി; പക്ഷേ.. ചില നിബന്ധനകളുണ്ട്, മുന്നണി മാറ്റം ഉടനെന്ന്...

കേരള കോൺഗ്രസിൽ ഒരു പിളർ‌പ്പ് ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് മണിയെന്നും പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിണറായി വിജയന് കേരള കോൺഗ്രസിന്റെ പിമന്തുണയുണ്ടാകുമെന്ന് കെഎം മാണി സമ്മേളനത്തിൽ‌ വ്യക്തമാക്കിയിരുന്നു. തെറ്റ് കണ്ടാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോൺഗ്രസിന് വിമർശനം

കോൺഗ്രസിന് വിമർശനം

അതേസമയം പാർട്ടിയുടെ വൈസ് ചെയർമാനായ ജെസ് കെ മാണി കോൺഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. കേരള കോൺഗ്രസ് (എം) എൽഡിഎഫ് മുന്നണിയിലേക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. കേരള കോണ്‍ഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാര്‍ട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്നു കുത്തിയത്. കേരള കോണ്‍ഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവര്‍ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്.

മുന്നണി പ്രവേശനം ഉടൻ

മുന്നണി പ്രവേശനം ഉടൻ

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെഎം മാണി പറഞ്ഞു. . തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. എന്നാല്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പിജെ ജോസഫ് പറഞ്ഞത്. കേരളത്തിലെ മുന്നണി സംവിധാനം യാഥാര്‍ത്ഥ്യമാണെന്ന വിലയിരുത്തലാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. മാത്രമല്ല, എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു.

പിജെ ജോസഫിന്റെ കൂറ് യുഡിഎഫിനോട്

പിജെ ജോസഫിന്റെ കൂറ് യുഡിഎഫിനോട്

അതേസമയം ജോസഫിന്റെ യുഡിഎഫ് ആഭിമുഖ്യത്തെപറ്റി ഒരിക്കൽ കൂടി ജോസഫ് സൂചന നൽകിയിട്ടുണ്ട്. അധ്യക്ഷത വഹിച്ച പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് പ്രസംഗത്തില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും നേരിട്ടു പറഞ്ഞില്ല. എന്നാല്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ മാത്രമാണ് ഈ സര്‍ക്കാരും പിന്തുടരുന്നതെന്നായിരുന്നു ജോസഫ് പ്രസംഗത്തിൽ പറഞ്ഞത്.

സമര പന്തലിലെ സന്ദർശനം

സമര പന്തലിലെ സന്ദർശനം

കേരള കോൺഗ്രസ് യുഡിഎഫ് വിട്ടെങ്കിലും യുഡിഎഫിന്റെ സമരവേദിയിൽ സന്ദർശനം നടത്തിയത് ഏറെ വിവാദമായിരുന്നു. എന്നാൽ അതൊരു സന്ദർശനം മാത്രമാണെന്നും അതിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല എന്ന വിശദീകരണവുമായി പിജെ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ യുഡിഎഫ് നയിക്കുന്ന രാപ്പകല്‍ സമരത്തിന്റെ തൊടുപുഴയിലെ വേദിയിലെത്തിയതിനാണ് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നാണ് പിജെ ജോസഫിന്റെ വിശദീകരണം.

അന്നും ഇന്നും മാണിയോടൊപ്പം

അന്നും ഇന്നും മാണിയോടൊപ്പം

അതേസമയം അന്നും ഇന്നും കെഎം മാണിയോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി ഉള്ള ബന്ധമാണ് യുഡിഎഫിന് മാണിയോടുള്ളത്.അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

English summary
PC Geaorge against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X