Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഞെട്ടിച്ച് പിസി ജോര്‍ജ്; ഇത്തവണ ബസ്സും റോഡും, പൂഞ്ഞാറില്‍ വെളിച്ചമടിക്കുന്നു, വീഡിയോ

ഈ പാതയിലൂടെ ഒരു ബസും അനുവദിച്ചു എംഎല്‍എ. പുതിയ ബസ് റൂട്ടിന് തുടക്കമിട്ടതും പിസി തന്നെ.

കോട്ടയം: എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് പൂഞ്ഞാര്‍ എല്‍എംഎ പിസി ജോര്‍ജ്. കേരളത്തില്‍ വിവാദങ്ങള്‍ എന്തായാലും ഒരു ഭാഗത്ത് പിസി ഉണ്ടാകും. ബാറായാലും സരിത ആയാലും നടി ആയാലും ദിലീപായാലും. എന്തിനും ഏതിനും വരും ഉടനടി ചുട്ടമറുപടി.

നാക്കാണ് പിസി ജോര്‍ജിന്റെ ആയുധം. അദ്ദേഹത്തെ സംസാരിച്ച് തോല്‍പ്പിച്ചവരും അപൂര്‍വം. നാവിട്ടടിച്ച് കേമനാകാന്‍ നോക്കണ്ട എന്ന ദി കിങിലെ ഡയലോഗ് ഇന്നുവരെ പിസി ജോര്‍ജിനോട് പറയാന്‍ ആര്‍ക്കും ധൈര്യം വന്നിട്ടില്ല. നടിയുടെ കേസുകളില്‍ ഇടപ്പെട്ടതിന് പിന്നാലെ പിസി ജോര്‍ജ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ഇതുപക്ഷേ, മോശം കമന്റുകളുമായല്ല. ഡ്രൈവര്‍ കം ഉദ്ഘാടകനായാണ്!!

പിസിയെ വ്യത്യസ്ഥനാക്കുന്നത്

പിസിയെ വ്യത്യസ്ഥനാക്കുന്നത്

തോക്കെടുത്ത് വിരട്ടാന്‍ മാത്രമല്ല, നാടിന്റെ വികസനം എങ്ങനെ ജനങ്ങള്‍ക്ക് വേണ്ടവിധം നടപ്പാക്കാമെന്നും അറിയുന്നയാളാണ് പിസി ജോര്‍ജ്. മറ്റു ജനപ്രതിനിധികളില്‍ നിന്നു പിസിയെ വ്യത്യസ്ഥനാക്കുന്നതും അതാണ്.

കാടിന്റെ നടുവിലൂടെ റോഡ്

കാടിന്റെ നടുവിലൂടെ റോഡ്

കാടിന്റെ നടുവിലൂടെ കടന്നുപോകുന്ന റോഡ്. അറുപത് വര്‍ഷത്തിലേറെ പഴക്കം. ഈ ദുര്‍ഘടമായ പാതയില്‍ ചെറിയ മനോഹരമായ റോഡ് നിര്‍മിച്ചു പിസി.

ആവശ്യത്തിന് ചെവി കൊടുത്തു

ആവശ്യത്തിന് ചെവി കൊടുത്തു

അതിന്റെ ഉദ്ഘാടനത്തിന് എത്തിയതും മറ്റാരുമല്ല.സാക്ഷാല്‍ പിസി ജോര്‍ജ് തന്നെ. ജനങ്ങളുടെ ആവശ്യത്തിന് ചെവികൊടുക്കുന്ന നേതാവാണ് പിസി എന്ന ഖ്യാതിയും അദ്ദേഹത്തിന് ഒരുതവണ കൂടി കൈവന്നിരിക്കുന്നു.

കാട്ടില്‍ വെളിച്ചമടിച്ചു

കാട്ടില്‍ വെളിച്ചമടിച്ചു

കാട്ടിലൂടെയുള്ള ചെറിയ വഴിയായിരുന്നു അത്. ടാറിങൊന്നും മര്യാദയ്ക്ക് നടന്നിരുന്നില്ല. ആകെ തകര്‍ന്നുകിടക്കുന്ന ഒരു പാത. അതിന്ന് തിളങ്ങുന്ന പാതയായി.

ഒരു കൂട്ടം ആളുകള്‍

ഒരു കൂട്ടം ആളുകള്‍

എരുമേലി എട്ടാംവാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ ഈ പാത നന്നാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കാടിന് വെളിച്ചമേകി പിസിയുടെ വരവ്. പിടിവാശി ഒഴിവാക്കി വനംവകുപ്പ് അധികൃതര്‍ അനുകൂല നിലപാട് എടുത്തതോടെ കാര്യം എളുപ്പമായി.

വനംവകുപ്പിന്റെ തടസവാദം

വനംവകുപ്പിന്റെ തടസവാദം

കാട് വെട്ടി റോഡാക്കാന്‍ അത്ര പെട്ടെന്ന് സാധ്യമല്ല. അതിന് കുറേ കടമ്പകളുണ്ട്. അതുകൊണ്ട് തന്നെയാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് അധികൃതര്‍ തടസവാദം ഉന്നയിച്ചത്.

കാല് തല്ലി ഒടിക്കും

കാല് തല്ലി ഒടിക്കും

അധികൃതര്‍ വാശിപിടിച്ചതോടെ പിസി ജോര്‍ജിന്റെ നിറംമാറി. ഏത് ഉദ്യോഗസ്ഥനായാലും റോഡ് പണി തടസപ്പെടുത്തിയാല്‍ കാല് തല്ലി ഒടിക്കുമെന്ന ഒരു ഭീഷണി. അതില്‍ വനംവകുപ്പ് വീണു. പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

 യാത്രക്കാര്‍ക്ക് ബോണസ്

യാത്രക്കാര്‍ക്ക് ബോണസ്

റോഡ് പണി പൂര്‍ത്തിയാക്കി മാത്രമല്ല പിസി ഉദ്ഘാടനത്തിന് വന്നത്. ഈ പാതയിലൂടെ നിരവധി വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവര്‍ ദിനേന പോകുന്നതാണ്. അവരുടെ സുരക്ഷയും എളപ്പവും പരിഗണിച്ചു പിസി ജോര്‍ജ്.

വന്യജീവി ഭീഷണി

വന്യജീവി ഭീഷണി

എളുപ്പമാര്‍ഗമാണിത്. അതുകൊണ്ട് തന്നെ വന്യജീവികളെ ഭയന്നാണെങ്കിലും എല്ലാവരും ഈ പാത തന്നെയാണ് സ്ത്രീകളും കുട്ടികളും തിരഞ്ഞെടുത്തിരുന്നത്. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് പിസി ജോര്‍ജ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്.

ബസ് അനുവദിച്ചു

ബസ് അനുവദിച്ചു

ഈ പാതയിലൂടെ ഒരു ബസും അനുവദിച്ചു എംഎല്‍എ. പുതിയ ബസ് റൂട്ടിന് തുടക്കമിട്ടതും പിസി തന്നെ. അതും ബസ് ഓടിച്ചുകൊണ്ട്. എത്രവിവാദത്തില്‍ പെട്ടാലും നാട്ടുകാരുടെ ആവശ്യത്തിന് ചെവികൊടുക്കുന്ന പൂഞ്ഞാറുകാരുടെ ആശാനാണ് പിസി. അതുകൊണ്ടുതന്നെയാണ് എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും പിസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+