കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് പോയി; പിസി ജോർജ്ജിൻറെ ജനപക്ഷവും കേരള കോൺഗ്രസ് ബിയും യുഡിഎഫിലെത്തും? നീക്കം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുമെന്ന കാര്യത്തിൽ ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ജോസിന്റെ വരവ് സംബന്ധിച്ച് സിപിഎമ്മിൽ സമവായമാണെന്നാണ് റിപ്പോർട്ടുകൾ. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തിയെന്നാണ് വിവരം. ഇടതുമുന്നണിയിൽ സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികൾക്ക് ജോസ് വിഭാഗത്തോട് വിയോജിപ്പില്ല. അടുത്ത എൽഡിഎഫ് യോഗത്തിൽ പാർട്ടി പ്രവേശം സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടാക്കിയേക്കും.അതേസമയം താൻ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജോസ് കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. ഉചിത സമയത്ത് ഉചിതമായ തിരുമാനം എന്നാണ് ജോസ് വ്യക്തമാക്കിയിരിക്കുന്നത്.

 പ്രതീക്ഷയോടെ യുഡിഎഫ്

പ്രതീക്ഷയോടെ യുഡിഎഫ്

പുറത്താക്കിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണിക്ക് മറ്റൊരു മുന്നണിയിലേക്ക് പോകാൻ സാധിച്ചേക്കില്ലെന്ന നിഗമനത്തിലാണ് യുഡിഎഫ്. മാത്രമല്ല സിപിഐ ഉയർത്തുന്ന എതിർപ്പും ജോസിന്റെ എൽഡിഎഫ് പ്രവേശനത്തെ വൈകിപ്പിക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ പുറത്താക്കിയ തിരുമാനം തിരുത്തി ആദ്യ അനുനയ സൂചന യുഡിഎഫ് നേതൃത്വം നൽകി കഴിഞ്ഞു.

 ബന്ധപ്പെട്ട് നേതാക്കൾ

ബന്ധപ്പെട്ട് നേതാക്കൾ

ജോസ് പക്ഷത്തെ ചില നേതാക്കൾ യുഡിഎഫ് നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്. ഇവർക്ക് മുന്നണി വിടാൻ താത്പര്യമില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കുന്നതാണ് തങ്ങൾക്ക് ഗുണം ചെയ്യുക എന്ന നിലപാടിലാണ് ഇവർ. ഈ നേതാക്കൾ ജോസിന് മേൽ സമ്മർദ്ദം ചെലുത്തിയേക്കും.

 മടങ്ങേണ്ടതില്ലെന്ന്

മടങ്ങേണ്ടതില്ലെന്ന്

ഈ മാസം എട്ടിനാണ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേരും. ഇനി യുഡിഎഫിലേക്ക് മടങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജോസ്. ഇതോടെ അനുനയ ചർച്ചയുമായി എത്തിയ യിഡിഎഫ് നിയമസഭ കക്ഷി ഉപനേതാവ് ഡോ എംകെ മുനീറിന്റെ നിർദ്ദേശവും ജോസ് കെ മാണി തള്ളിക്കളഞ്ഞിട്ടുണ്ട്.

 രണ്ടില ചിഹ്നം

രണ്ടില ചിഹ്നം

ഏഴിനാണ് രണ്ടില ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം ഉണ്ടാകുക. ഇതിനിടെ കോൺഗ്രസ് ഹൈക്കമാന്റും വിഷയത്തിൽ ഇടപെടുന്നുണ്ട്. ജോസ് കെ മാണി മുന്നണി വിടുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ. രണ്ട് എംപി സ്ഥാനം ഈ ഘട്ടത്തിൽ വീട്ടുകൊടുക്കാൻ കഴിയില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

 മുന്നണിയിൽ നിലനിർത്തണമെന്ന്

മുന്നണിയിൽ നിലനിർത്തണമെന്ന്

അതുകൊണ്ട് തന്നെ കൂടുതൽ ചർച്ചകൾ നടത്തി ജോസിനെ മുന്നണിയിൽ നിലനിർത്തണമെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കിയത്. ജോസ് കെ മാണിയുമായി ചർച്ച നടത്താൻ പ്രത്യേത ദൂതനേയും ഹൈക്കമാന്റ് വിട്ടേക്കും. എന്നാൽ ഹൈക്കമാന്റിന്റെ തിരുമാനത്തിന് കാത്ത് നിൽക്കേണ്ടെന്ന് ജോസിന്റെ നിലപാട്.മാത്രമല്ല മുന്നണിയിൽ നിന്ന് പുറത്താക്കിയതിന് ശേഷം വീണ്ടും മടങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജോസ് വിഭാഗം കണക്കാക്കുന്നു.

 വേഗം കൂട്ടണം

വേഗം കൂട്ടണം

അതിനാൽ എട്ടിന് നടക്കുന്ന യോഗത്തിന് ശേഷം എൽഡിഎഫുമായുള്ള ചർച്ചകൾക്ക് വേഗം കൂട്ടാനാണ് ജോസ് വിഭാഗത്തിന്റെ തിരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം കൊയ്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷത്ത് ശക്തമായ വിലപേശൽ നടത്തി മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ വിഭാഗം ആലോചിക്കുന്നത്.

 ജനപക്ഷത്തെ തിരിച്ചെത്തിക്കും

ജനപക്ഷത്തെ തിരിച്ചെത്തിക്കും

അതേസമയം ജോസ് കെ മാണി പോയാൽ മറ്റ് ചില സാധ്യതകളാണ് യുഡിഎഫ് ആലോചിക്കുന്നത്. പിസി ജോർജ്ജിന്റെ ജനപക്ഷത്തെ തിരിച്ച് കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന് കഴിഞ്ഞ ദിവസം പിസി ജോർജ്ജ് പറഞ്ഞിരുന്നു.

 ലയന സാധ്യത

ലയന സാധ്യത

ജോർജ്ജിനെ പ്രത്യേക പാർട്ടിയെന്ന നിലയിൽ പരിഗണിക്കുന്നതിന് പകരം ജോസ് പക്ഷത്ത് ലയിപ്പിച്ച് ഒറ്റ പാർട്ടിയാക്കാനാണ് യുഡിഎഫ് ആലോചന. എന്നാൽ ഇത്തരത്തിലുള്ള ലയന സാധ്യത പിസി ജോർജ്ജ് തള്ളിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് നേട്ടം കൊയ്ത പാർട്ടിയാണ് പിസിയുടേത്.

 ഈരാറ്റപേട്ടയിൽ യോഗം

ഈരാറ്റപേട്ടയിൽ യോഗം

അതേസമയം പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ കോട്ടയം ഈരാട്ടുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നിരുന്നു. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. ജോർജ്ജിനെ യുഡിഎഫിൽ എടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ രമേശ് ചെന്നിത്തലയുടെ ദൂതനായിട്ടാണ് ജോസഫ് വാഴയ്കക്ൽ എത്തിയത്.

 വാക്കേറ്റത്തിന് വഴിവെച്ചു

വാക്കേറ്റത്തിന് വഴിവെച്ചു

കോൺഗ്രസ് ഐ ഗ്രൂപ്പ് മണ്ഡലം പ്രസിഡന്റ് നിയാസ് വെള്ളൂപ്പറമ്പിലിന്റെ വീട്ടിലാണ് യോഗം ചേർന്നത്. ഫിലിപ് ജോസഫ്, ബിജു പുത്തനത്താനം എന്നിവരും യോഗത്തിന് എത്തിയിരുന്നു. അതിനിടെ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ സംഭവം ഇണ്ടായി. ഇത് ഇരു വിഭാഗങ്ങളും തമ്മിൽ ചെറിയ വാക്കേറ്റത്തിന് വഴി വച്ചിരുന്നു.

ബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നുബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നു

'കോൺഗ്രസ് 2019 ആവർത്തിക്കും'; ഗുജറാത്തിൽ ബിജെപി പെട്ടു,സ്വതന്ത്രരായി മത്സരിക്കുമെന്ന് നേതാക്കൾ!!'കോൺഗ്രസ് 2019 ആവർത്തിക്കും'; ഗുജറാത്തിൽ ബിജെപി പെട്ടു,സ്വതന്ത്രരായി മത്സരിക്കുമെന്ന് നേതാക്കൾ!!

English summary
PC geore's Janapaksham and Kerala congress b may return to UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X